Tuesday 22 September 2009

The Things to Remember

The Things to Remember
All Advt Must Be Reliable for all the Laws by the Govt
India for Advertisingand the advertiser must ensure that there is no restricted contents

A revised sample coordinates the mod wallet.

A revised sample coordinates the mod wallet.

Governor, VS greet muslims on Eid

Thiruvananthapuram: Marking the end of the season of fasting, Muslims in Kerala today celebrated Eid-ul-Fitre.Thousands of faithful turned up in Eid gahs and mosques across the state to participate in special Eid namaz.. Imams and religious scholars gave out Eid message of
love, peace and total dedication to Almighty on the occasion.

Remand extended for Om Prakash, Rajesh




Alapuzha: The remand of goonda leaders Om Prakash and Puthampalam Rajesh connected with the Paul Muthoot case has been extended to 4 days by the Ramagiri Judicial First Class Magistrate Court Judge Zubida Chirakal. Following the extention of the remand the two were taken to the Poojapura Central Jail.

Tuesday 18 August 2009

കേരളം = കൊള്ളയടി


കേരളം തസ്കരസംഘങ്ങളുടെയും സാമൂഹിക വിരുദ്ധരുടെയും പിടിയിലായി എന്ന്‌ പറഞ്ഞാല്‍ ആരും അത്ഭുതപ്പെടില്ല. ബാങ്ക്‌ കവര്‍ച്ചകളും ഭവനഭേദനങ്ങളും നിത്യവും വാര്‍ത്തകളായിത്തീരുന്നു. ഇപ്പോള്‍ ക്ഷേത്രക്കവര്‍ച്ചയും പതിവായിരിക്കുന്നു. ജനങ്ങളുടെ ജീവനും പൊതുസ്വത്തിനും സംരക്ഷണം നല്‍കാന്‍ സംസ്ഥാനം ഭരിക്കുന്ന സര്‍ക്കാരിന്‌ കഴിയുന്നില്ല. മുഖ്യമന്ത്രിയെ അനുസരിക്കുകയോ മാനിക്കുകയോ ചെയ്യാത്ത മന്ത്രിമാരും സി.പി.എം നേതൃത്വം ശത്രുവിനെപ്പോലെ കാണുന്ന മുഖ്യമന്ത്രിയും പേരിന്‌ അധികാരത്തില്‍ തുടരുന്നു എന്നല്ലാതെ ഭരണം ഔപചാരികമായിപ്പോലും നടക്കുന്നതായി ജനങ്ങള്‍ക്ക്‌ അനുഭവപ്പെടുന്നില്ല. തികഞ്ഞ അരക്ഷിതാവസ്ഥയില്‍ സാമൂഹിക വിരുദ്ധര്‍ക്ക്‌ നിയമം കയ്യിലെടുക്കാന്‍ ആരെയും ഭയക്കേണ്ട എന്ന അവസ്ഥ വന്നിരിക്കുന്നു. പൊലീസ്‌ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥവൃന്ദം വഴിപാടുഭരണം നടത്തുകയാണ്‌. സി.പി.എമ്മിന്റെ സ്ഥാപിത താല്‍പര്യം മാത്രമേ കേരളത്തില്‍ ഇപ്പോള്‍ ഭരണത്തിന്റെ തണലില്‍ സംരക്ഷിക്കപ്പെടുന്നുള്ളൂ. പൊതുതാല്‍പര്യം അരക്ഷിതാവസ്ഥയിലായ ഇതുപോലൊരു കാലം കേരളം ഇതുവരെ കണ്ടിട്ടില്ല.

എറണാകുളം ജില്ലയിലെ പാഴൂര്‍ പെരുംതൃക്കോവില്‍ എന്ന പുരാതന ക്ഷേത്രത്തില്‍ കഴിഞ്ഞ ചൊവ്വാഴ്ച പുലര്‍ച്ചെയുണ്ടായ കവര്‍ച്ചയെക്കുറിച്ചോ തൃശൂരിനും പൊന്നാനിക്കുമിടയില്‍ കഴിഞ്ഞദിവസമുണ്ടായ പണാപഹരണത്തെക്കുറിച്ചോ സംസ്ഥാനത്തിന്റെ പലഭാഗത്തും നടക്കുന്ന ബാങ്ക്‌ കൊള്ളയെക്കുറിച്ചോ മാത്രം മനസ്സില്‍വെച്ചുകൊണ്ടല്ല കേരളത്തിന്റെ അനാഥാവസ്ഥയെപ്പറ്റി വിലാപസ്വരത്തില്‍ ഇവിടെ പ്രതിപാദിക്കുന്നത്‌. മോഷണവും തട്ടിപ്പും കവര്‍ച്ചയും തരികിടയും കേരളത്തിന്റെ നിത്യജീവിതത്തില്‍ ഒരു സ്വാഭാവിക ശൈലിയായി മാറിക്കൊണ്ടിരിക്കുന്നു. ഗ്രാമത്തില്‍ ഒരു ബാങ്ക്‌ സ്ഥാപിക്കുന്നത്‌ നാട്ടിലെ തസ്കരന്‍മാര്‍ക്ക്‌ കൊള്ളടയിക്കാനല്ലെങ്കില്‍ പിന്നെന്തിനാണെന്ന ഭാവം. ഒരു പുരാതന ക്ഷേത്രമെങ്കിലും നാട്ടില്‍ ഇല്ലെങ്കില്‍ കൊള്ളക്കാര്‍ എങ്ങനെ ജീവിക്കും എന്ന രീതി. ആരെയെങ്കിലും ദ്രോഹിച്ച്‌ പണംതട്ടി സുഖലോലുപനായി ജീവിക്കുന്നതാണ്‌ ബഹുമാന്യതയെന്ന്‌ കരുതുന്ന അപകടകരമായ ഒരു പൊതുമനോഭാവം. ഇത്തരം സ്വഭാവവിശേഷങ്ങള്‍ ആഗോളവല്‍കൃത സമൂഹത്തിലെ ലോകരീതിയാണെന്ന ഭാവം അഭ്യസ്തവിദ്യരെന്ന്‌ കരുതുന്നവരില്‍പ്പോലും രൂഢമൂലമായിക്കൊണ്ടിരിക്കുന്നു.

സാധാരണ ജനങ്ങള്‍ മറിച്ച്‌ എങ്ങനെ ചിന്തിക്കും? സംസ്ഥാനത്തെ ഏറ്റവും ശക്തമായ രാഷ്ട്രീയപ്രസ്ഥാനമെന്ന്‌ സ്വയം ഭാവിക്കുന്ന സി.പി.എം അഴിമതിയോടും തട്ടിപ്പിനോടും പുലര്‍ത്തുന്ന പൊതുസമീപനം ജനങ്ങളില്‍ അപകടകരമായ ഇത്തരമൊരു ബോധം വളര്‍ത്തുന്നത്‌ സ്വാഭാവികംമാത്രം. എന്തെന്നാല്‍ കോടിക്കണക്കിന്‌ രൂപയുടെ അഴിമതി നടത്തിയെന്ന്‌ രാജ്യത്തെ ഏറ്റവും വലിയ കുറ്റാന്വേഷണ ഏജന്‍സി കണ്ടുപിടിച്ച നേതാവിനെ പാര്‍ട്ടി ന്യായീകരിക്കുകയും അഴിമതി ആരോപണം പാര്‍ട്ടിക്കുള്ളില്‍ ഉന്നയിച്ച നേതാവിനെ അച്ചടക്ക ലംഘനത്തിന്റെ പേരില്‍ ശിക്ഷിക്കുകയും ചെയ്യുന്ന വിചിത്രമായ രീതി ജനങ്ങള്‍ കണ്ടുകൊണ്ടിരിക്കുകയാണ്‌. അഴിമതിക്കാരന്‍ മാന്യനായി മുദ്രയടിക്കപ്പെടുന്നു. അക്കാര്യം വിളിച്ചുപറഞ്ഞയാള്‍ പാര്‍ട്ടിയാല്‍ ശിക്ഷിക്കപ്പെടുന്നു. ഇത്‌ കലികാലവൈഭവമെന്ന്‌ പഴമക്കാര്‍ പറയുന്ന വിരോധാഭാസമാണ്‌. ഇത്തരമൊരു പാര്‍ട്ടി നേതൃത്വം നല്‍കുന്ന ഗവണ്‍മെന്റില്‍ നിന്ന്‌ ജനങ്ങള്‍ ഒരിക്കലും നീതി പ്രതീക്ഷിക്കില്ല. തസ്കരന്‍മാരും തട്ടിപ്പുകാരും ആഹ്ലാദിക്കുകയും ചെയ്യും.

കാരണം അവരുടെ സാമൂഹികവിരുദ്ധ പ്രവൃത്തികള്‍ക്ക്‌ കേരളത്തിലെ ശക്തമായ പാര്‍ട്ടിയുടെ അനുഗ്രഹാശിസ്സുകള്‍ പരോക്ഷമായെങ്കിലും ലഭിച്ചിരിക്കുന്നു!
പിറവത്തിനടുത്തുള്ള പാഴൂര്‍ പെരുംതൃക്കോവില്‍ ദേശീയ സംരക്ഷിത സ്മാരകപ്പട്ടികയില്‍ ഉള്‍പ്പെട്ട പുരാതന ക്ഷേത്രമാണ്‌. അതിപ്രാചീനമായ ചുമര്‍ ചിത്രങ്ങളും അമൂല്യങ്ങളായ ദാരുശില്‍പങ്ങളും ഈ ക്ഷേത്രത്തിലുണ്ട്‌. അവിടെ സൂക്ഷിച്ചിരുന്ന 'ഗൗരീശങ്കരം' എന്ന സ്വര്‍ണംപൊതിഞ്ഞ ഇരട്ടരുദ്രാക്ഷവും തങ്കഗോളകയും കാണിക്കവഞ്ചിയിലെ പണവും കവര്‍ച്ചക്കാര്‍ തട്ടിക്കൊണ്ടുപോയി. എറണാകുളം ജില്ലയില്‍ കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഒരുഡസനിലേറെ ക്ഷേത്രക്കവര്‍ച്ചകള്‍ നടന്നിട്ടുണ്ട്‌. ഏലൂര്‍ മഞ്ഞുമ്മല്‍ ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ കവര്‍ച്ച നടന്നത്‌ കഴിഞ്ഞയാഴ്ചയാണ്‌. കാലടിയിലെ പുരാതന ക്ഷേത്രം ഏതാനും മാസംമുമ്പ്‌ കൊള്ളയടിക്കപ്പെട്ടു. വലുതും ചെറുതുമായ അനേകം അമ്പലങ്ങളും പള്ളികളും അടിക്കടി മോഷ്ടിക്കപ്പെടുമ്പോള്‍ പഴയ ഒരു സി.പി.എം മുഖ്യമന്ത്രി പറഞ്ഞതുപോലെ ഭഗവാന്‌ പാറാവെന്തിന്‌ എന്ന്‌ മൗഢ്യത്തോടെ ഇന്നത്തെക്കാലത്ത്‌ ആരെങ്കിലും പറയുമെന്ന്‌ തോന്നുന്നില്ല.

ഭഗവാന്‌ അംഗരക്ഷകന്റെ ആവശ്യമില്ലായിരിക്കാം. എന്നാല്‍ ഭഗവാന്റെ അമൂല്യസമ്പത്തുകള്‍ കാത്തുസൂക്ഷിക്കേണ്ടത്‌ നാടിന്റെ പൊതുആവശ്യമാണ്‌. അതിന്റെ സാമ്പത്തിക മൂല്യങ്ങള്‍ക്കൊപ്പം ചരിത്രപരവും പൗരാണികവും സാംസ്കാരികവുമായ മൂല്യങ്ങള്‍ വിലമതിക്കാനാവാത്തതാണ്‌. അതിനാല്‍ ഇത്തരം സ്വത്തുകളുടെ കേദാരമായ പുരാതനദേവാലയങ്ങള്‍ക്കും അമ്പലങ്ങള്‍ക്കും കൊള്ളക്കാരില്‍നിന്നും സംരക്ഷണം നല്‍കണം. ഭരിക്കുന്നവര്‍ക്ക്‌ ദൈവവിശ്വാസമില്ലെങ്കിലും ഭരിക്കപ്പെടുന്നവരുടെ ഇഷ്ടവും ആവശ്യവും അവഗണിക്കാന്‍ ഒരു ജനാധിപത്യ സര്‍ക്കാരിന്‌ അവകാശമില്ല. കേരളത്തിന്റെ അരക്ഷിതാവസ്ഥ അടിയന്തരമായി മാറ്റാന്‍ അച്യുതാനന്ദന്‍ ഗവണ്‍മെന്റിനോട്‌ ജനങ്ങള്‍ നിശ്ശബ്ദമായി ആവശ്യപ്പെടുന്നുണ്ട്‌. എന്നാല്‍ ജനഹിതം മാനിക്കാന്‍ തക്ക വിനയമില്ലാത്ത ഭരണാധികാരികള്‍ ജനക്കൂട്ടത്തിന്റെ ആ പൊതുവിലാപം കേള്‍ക്കുന്നില്ലെന്നുമാത്രം. തസ്കരന്‍മാര്‍ അഴിഞ്ഞാടുന്ന ഒരു നാടായി കേരളം മാറിയിരിക്കുന്നു. ഇവിടെയിപ്പോള്‍ ദൈവത്തിനുപോലും രക്ഷയില്ലെന്നതാണ്‌ ഏറ്റവും പരിതാപകരമായ അവസ്ഥ.

Friday 7 August 2009

ലോകശ്രദ്ധ ആകര്‍ഷിക്കുന്ന 'ഐ.എന്‍.എസ്‌ അരിഹന്ത്‌'


ശാസ്ത്ര സാങ്കേതികരംഗത്ത്‌ കൈവരിച്ചുകൊണ്ടിരിക്കുന്ന ശ്രദ്ധേയമായ നേട്ടങ്ങള്‍ക്കൊപ്പം ഇന്ത്യ സൈനിക മേഖലയിലും ഇപ്പോള്‍ തനതായ മികവ്‌ പ്രകടിപ്പിച്ചിരിക്കുകയാണ്‌. നാവികസേനയുടെ മുതല്‍ക്കൂട്ടായിത്തീര്‍ന്ന 'ഐ.എന്‍.എസ്‌ അരിഹന്ത്‌' കടലില്‍ ഇറക്കിയതോടെ ആണവശേഷിയുള്ള അന്തര്‍വാഹിനി നിര്‍മ്മാണ വൈദഗ്ധ്യത്തില്‍ നാം ലോകശ്രദ്ധനേടിയിരിക്കുന്നു. അമേരിക്ക, റഷ്യ, ഫ്രാന്‍സ്‌, ബ്രിട്ടണ്‍, ചൈന എന്നീ രാജ്യങ്ങളുടെ ശ്രേണിയിലേക്ക്‌ ഇന്ത്യ എത്തുമ്പോള്‍ അരിഹന്ത്‌ എന്ന അന്തര്‍വാഹിനിക്ക്‌ പിന്നില്‍ പ്രവര്‍ത്തിച്ച വിദഗ്ധര്‍ക്ക്‌ തീര്‍ച്ചയായും അഭിമാനിക്കാന്‍ വകയുണ്ട്‌. ലോകത്തിപ്പോള്‍ ഇത്തരത്തില്‍ 70 ആണവ അന്തര്‍വാഹിനികളുണ്ട്‌. അതില്‍ പകുതിയും അമേരിക്കയുടെ വകയാണ്‌. കഴിഞ്ഞ കാല്‍നൂറ്റാണ്ടായി വിശാഖപട്ടണത്ത്‌ ഐ.എന്‍.എസ്‌ അരിഹന്തിന്റെ നിര്‍മ്മാണജോലികള്‍ പുരോഗമിക്കുകയായിരുന്നു. അതില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ള ആധുനിക സാങ്കേതിക സൗകര്യങ്ങള്‍ പൂര്‍ണമായി ഇന്ത്യന്‍ ബുദ്ധിശക്തിയുടെ ഉല്‍പന്നമാണ്‌.

റഡാറിനെയും ചാരവിമാനത്തെയും കടത്തിവെട്ടുന്ന തരത്തിലുള്ള സംവേദന സങ്കേതങ്ങള്‍ അടങ്ങിയ അരിഹന്ത്‌ അന്തര്‍വാഹിനിക്ക്‌ ആഴക്കടലില്‍ നൂറുമീറ്ററോളം താഴ്ചയില്‍ രഹസ്യമായി മുങ്ങിക്കിടക്കാന്‍ കഴിയും. സാഗരിക മിസെയിലിന്റെ സഞ്ചാരഗതി നിര്‍ണയിക്കാന്‍ സഹായിക്കുന്ന സോണാര്‍ ഉഷസ്‌ ഇതിനുവേണ്ടി നിര്‍മിച്ചത്‌ ഡി.ആര്‍.ഡി.ഒ ആണ്‌. അതീവരഹസ്യമായിട്ടാണ്‌ സാങ്കേതിക ഉപകരണങ്ങളുടെ നിര്‍മാണം വിവിധ കേന്ദ്രങ്ങളില്‍ പല ഘട്ടങ്ങളിലായി നടന്നുവന്നത്‌. 1984ല്‍ ഇന്ദിരാഗാന്ധി രക്തസാക്ഷിയാകുന്നതിന്‌ ഏതാനും മാസങ്ങള്‍ക്കുമുമ്പാണ്‌ അരിഹന്തിന്റെ നിര്‍മാണജോലി ആരംഭിച്ചത്‌. കാല്‍നൂറ്റാണ്ടുകൊണ്ട്‌ 3000 കോടി രൂപാ ചെലവില്‍ അതിവിശിഷ്ടമായ ഈ ആണവ അന്തര്‍വാഹിനി നിര്‍മ്മിച്ച്‌ നമ്മുടെ നാവികസേനാ ശക്തിക്ക്‌ മുതല്‍കൂട്ടുമ്പോള്‍ അവിസ്മരണീയമായ ഒരു ചരിത്ര മുഹൂര്‍ത്തത്തിലൂടെയാണ്‌ ഇന്ത്യ കടന്നുപോകുന്നത്‌. കാര്‍ഗില്‍ മഞ്ഞുമലകളില്‍ പത്തുവര്‍ഷം മുമ്പ്‌ രാജ്യരക്ഷയ്ക്കുവേണ്ടി പൊരുതി വീരമൃത്യു വരിച്ച ധീരന്‍മാരായ ജവാന്‍മാരെ അനുസ്മരിക്കുന്ന ദിവസമാണ്‌ അരിഹന്ത്‌ ഉപചാരപൂര്‍വ്വം കടലില്‍ ഇറങ്ങിയത്‌.

ചരിത്രപരമായി സമാധാനകാംക്ഷികള്‍ ജീവിക്കുകയും നയിക്കുകയും ചെയ്യുന്ന നാടാണ്‌ ഇന്ത്യ. വേദകാലം മുതല്‍ ഇന്ത്യയുടെ മഹാപാരമ്പര്യം സഹിഷ്ണുതയുടേതാണ്‌. തന്ത്രപ്രധാനമായ പരിഷ്കൃത ആയുധശേഷി കൈവരിക്കുമ്പോള്‍ ഇന്ത്യ ഈ പാരമ്പര്യത്തെ മറക്കുകയാണോ എന്ന്‌ ചില കേന്ദ്രങ്ങള്‍ പുരികം ചുളിക്കുന്നു. വാര്‍ഷിക ബജറ്റില്‍ ഒന്നരലക്ഷം കോടി രൂപ പ്രതിരോധ ചെലവുകള്‍ക്ക്‌ നീക്കിവെച്ച ഇന്ത്യയിലെ സാമൂഹിക സ്ഥിതി കണക്കിലെടുക്കുന്നില്ലേ എന്ന്‌ ചോദിക്കുന്നവരുണ്ട്‌. വിദ്യാഭ്യാസത്തിനും പാര്‍പ്പിട സൗകര്യത്തിനും വൈദ്യസഹായത്തിനും ഭക്ഷണത്തിനും വിഷമിക്കുന്ന ബഹുഭൂരിപക്ഷം ജനങ്ങളുള്ള ഒരു രാജ്യം സൈനികശക്തി സമാഹരിക്കുന്നതില്‍ പൊരുത്തക്കേട്‌ ഉണ്ടെന്ന്‌ വിമര്‍ശിക്കാന്‍ ജനാധിപത്യ സ്വാതന്ത്ര്യമുള്ള രാജ്യവുമാണ്‌ നമ്മുടേത്‌. ഇങ്ങനെ വിമര്‍ശിക്കുന്നവര്‍ ചില വസ്തുതകള്‍ മറന്നുപോകുന്നു.

ഇന്ത്യയ്ക്ക്‌ ചുറ്റും സൗഹൃദത്തേക്കാള്‍ കൂടുതല്‍ സംഘര്‍ഷ സ്വഭാവങ്ങള്‍ ശക്തിപ്രാപിക്കുന്നത്‌ കാണാതിരുന്നുകൂടാ. പാകിസ്ഥാനും ചൈനയും ഇന്ത്യയെ ആക്രമിച്ചപ്പോള്‍ സഹിഷ്ണുതയുടെ പേരില്‍ കൈയും കെട്ടി നോക്കിനില്‍ക്കാന്‍ കഴിയുമായിരുന്നില്ല. ഇന്ത്യ ആരെയും ആക്രമിച്ചതിന്‌ ചരിത്രത്തില്‍ ഒരു ഉദാഹരണം പോലുമില്ല. എന്നാല്‍ നമുക്കെതിരെ ഉണ്ടാകുന്ന വിദേശാക്രമണങ്ങള്‍ക്ക്‌ കീഴടങ്ങാനും കഴിയില്ല. അരിഹന്തിനെ നീറ്റിലിറക്കുന്ന ചടങ്ങില്‍ പങ്കെടുത്ത പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിംഗ്‌ പറഞ്ഞ വാക്കുകള്‍ ശ്രദ്ധേയമാണ്‌. 'ആണവായുധമല്ല, ഒരുതരം ആയുധവും ഇന്ത്യ ആര്‍ക്കെതിരെയും ആദ്യം പ്രയോഗിക്കില്ല. നമുക്ക്‌ നമ്മുടെ സുരക്ഷിതത്വം ഉറപ്പാക്കുകയാണ്‌ മുഖ്യം'. ലോകമെങ്ങുമുള്ള ഉല്‍പതിഷ്ണുക്കളുടെയും ശാസ്ത്ര സാങ്കേതിക വിദഗ്ധരുടെയും വ്യവസായ നിക്ഷേപകരുടെയും ലക്ഷ്യസ്ഥാനമാണ്‌ ഇന്ത്യ. ഒരു ലോകശക്തിയായി നമ്മുടെ രാജ്യം നാനാമേഖലകളില്‍ പുരോഗമിക്കുന്നതോടെ ഈ രാജ്യത്തേക്കുള്ള സന്ദര്‍ശകരുടെ എണ്ണം വരുംകാലം വര്‍ധിക്കുകയും ചെയ്യും.

ഇവിടത്തെ ഹോട്ടലുകളിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലും വിഹരിക്കാന്‍ എത്തുന്ന അതിഥികള്‍ക്കും ഇവിടെ പരമ്പരാഗതമായി ജീവിക്കുന്നവര്‍ക്കും ഇന്ത്യ സുരക്ഷിത പാര്‍പ്പിട പ്രദേശമായി തെരഞ്ഞെടുക്കുന്നവര്‍ക്കും സ്വസ്ഥതയും സമാധാനവും നല്‍കാന്‍ ഭരണകൂടത്തിന്‌ ബാധ്യതയുണ്ട്‌. സമാധാനവും സ്വാതന്ത്ര്യവും കാത്തുസൂക്ഷിക്കാന്‍ അര്‍ത്ഥവത്തായ സൈനിക ശക്തിയും ഇന്ത്യയ്ക്ക്‌ ഉണ്ടാകണം. പ്രതിരോധത്തിന്റെ മഹനീയമായ ലക്ഷ്യങ്ങള്‍ മുറുകെപ്പിടിക്കുമ്പോള്‍ സഹിഷ്ണുതയുടെ മഹാമൂല്യങ്ങളൊന്നും ഇന്ത്യയ്ക്ക്‌ മറക്കാനും കഴിയില്ല. അണുശക്തി ജീവിതപുരോഗതിക്കും സമാധാനപരമായ ആവശ്യത്തിനും മാത്രം ഉപയോഗിക്കാന്‍ പ്രതിജ്ഞാബദ്ധമായ രാജ്യമാണ്‌ ഇന്ത്യ. അരിഹന്ത്‌ അന്തര്‍വാഹിനി നിര്‍മ്മിക്കാന്‍ തീരുമാനിച്ച ഇന്ദിരാഗാന്ധി അക്കാര്യം പലതവണ ഓര്‍മ്മിപ്പിച്ചിട്ടുണ്ട്‌. ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനം പോലെ പ്രധാനമായിരുന്നു ഇന്ദിരാഗാന്ധിക്ക്‌ ദേശീയ സുരക്ഷിതത്വം.

ആ സുരക്ഷിതത്വ സങ്കല്‍പങ്ങള്‍ക്ക്‌ ഈയിടെ അതിര്‍ത്തികടന്നുള്ള ഭീകരഭീഷണി ഉയര്‍ന്നുവന്നപ്പോള്‍ നമ്മുടെ സ്വന്തം ശാസ്ത്രജ്ഞാനവും സാങ്കേതികമികവും ഉപയോഗിച്ച്‌ ആണവ ഊര്‍ജ്ജശേഷികൊണ്ട്‌ പ്രവര്‍ത്തിക്കുന്ന ഒരു അന്തര്‍വാഹിനി നിര്‍മ്മിക്കുകയായിരുന്നു. അത്‌ ലോകശ്രദ്ധ ആകര്‍ഷിക്കുന്നത്‌ നമ്മുടെ മികവുകൊണ്ടാണ്‌. എന്നത്തേയും സാഹചര്യത്തില്‍ ഇന്ത്യയ്ക്ക്‌ ഇത്‌ അനിവാര്യമാണ്‌

Friday 31 July 2009

ഇന്തോ - അമേരിക്കന്‍ കരാറും ..... ആക്ഷേപങ്ങളും.....


സങ്കുചിത പ്രായോഗിക രാഷ്ട്രീയക്കാര്‍ക്ക്‌ ഇന്നത്തെ കാലത്ത്‌ തീരെ ദീര്‍ഘവീഷണം ഇല്ലെന്ന്‌ പറയാറുണ്ട്‌. അവര്‍ അടുത്ത തിരഞ്ഞെടുപ്പിനെ കുറിച്ച്‌ മാത്രം ചിന്തിക്കുന്നു. അടുത്ത തലമുറയെ കുറിച്ച്‌ ആലോചിക്കുന്നില്ല. അമേരിക്കന്‍ വിദേശ കാര്യ സെക്രട്ടറി ഹിലരി ക്ലിന്റണ്‍ ഇന്ത്യ സന്ദര്‍ശനത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം വിദേശകാര്യ മന്ത്രി എസ്‌. എം. കൃഷ്ണയുമായി ഒപ്പു വച്ച കരാറിനെ കുറിച്ച്‌ പ്രതിപക്ഷ രാഷ്ട്രീയ നേതൃനിരയില്‍ നിന്ന്‌ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ കേട്ടപ്പോഴാണ്‌ ഇങ്ങനെ ചിന്തിച്ചു പോയത്‌. സൈനികരംഗത്തും ബഹിരാകാശ ഗവേഷണ മേഖലയിലും സാങ്കേതിക സഹകരണം ഉറപ്പാക്കുന്ന കരാറാണ്‌ ഇന്ത്യയും അമേരിക്കയും തമ്മില്‍ ഉണ്ടാക്കിയിരിക്കുന്നത്‌. രണ്ട്‌ രാഷ്ട്രങ്ങള്‍ തമ്മില്‍ ഒപ്പു വയ്ക്കുന്ന സഹകരണ കരാറിന്‌ ഇരു രാജ്യങ്ങളിലേയും ജനങ്ങളുടെ താത്പര്യങ്ങള്‍ക്കിണങ്ങിയ ചില വ്യവസ്ഥകള്‍ ഉണ്ടാകും. ആ വ്യവസ്ഥകളുടെ അരികും മൂലയും വായിച്ച്‌ പരമാധികാരം അടിയറ വെക്കുകയാണെന്നും മറ്റും വ്യാഖ്യാനിക്കുന്നത്‌ അതിരുകടന്ന നടപടിയാണ്‌.

ഇന്തോ-അമേരിക്കന്‍ പ്രതിരോധകരാര്‍ ഒരുതരത്തിലും നമ്മുടെ രാജ്യത്തിന്റെ താത്പര്യങ്ങള്‍ക്ക്‌ വിരുദ്ധമല്ല. കഴിഞ്ഞ മൂന്നു വര്‍ഷമായി നടന്നു വരുന്ന ചര്‍ച്ചയുടെ പരിണതഫലമാണ്‌ ഇപ്പോള്‍ ഒപ്പു വയ്ക്കപ്പെട്ടിരിക്കുന്ന കരാര്‍. കരാറിലെത്തും മുമ്പ്‌ ഇന്ത്യ എല്ലാത്തരം വിലപേശലും കൃത്യമായി നടത്തിയിട്ടുണ്ടെന്ന്‌ പ്രതിരോധവകുപ്പ്‌ മന്ത്രി എ. കെ. ആന്റണി അറിയിക്കുന്നു. എന്നാല്‍ ഗുരുതരമായ ആരോപണങ്ങളുമായി ബി. ജെ. പി. ഇടതുപക്ഷ അംഗങ്ങള്‍ മുന്നോട്ടു പോകുന്നതിനാല്‍ ഈ മാസം 29ന്‌ പാര്‍ലമെന്റില്‍ കരാറിനെ കുറിച്ച്‌ വിശദമായ ചര്‍ച്ചനടക്കും.അമേരിക്ക വളര്‍ത്തിയെടുത്ത മുതലാളിത്ത സമ്പദ്‌ വ്യവസ്ഥയ്ക്ക്‌ ഈയിടെ വന്‍ തിരിച്ചടിയുണ്ടായി എന്നത്‌ നേരുതന്നെ. എന്നു കരുതി ശാസ്ത്ര സാങ്കേതിക രംഗത്തും പ്രതിരോധ പ്രവര്‍ത്തന രംഗത്ത്‌ അമേരിക്കയുടെ ശക്തി ക്ഷയിച്ചിട്ടൊന്നുമില്ല. 2001 സെപ്തംബര്‍ 11ന്‌ അമേരിക്കയിലുണ്ടായ ഭീകരാക്രമണത്തെ തുടര്‍ന്ന്‌ അവര്‍ ഏര്‍പ്പെടുത്തിയ സുരക്ഷാ സംവിധാനം ലോകോത്തരമാണ്‌. ഭീകര ഭീഷിണി ഇന്ത്യയുള്‍പ്പെടെ എല്ലാ രാജ്യങ്ങള്‍ക്കും തലവേദനയായിക്കൊണ്ടിരിക്കെ അമേരിക്കയുടെ സുരക്ഷാ സംവിധാനങ്ങളില്‍ നിന്ന്‌ ലോകത്തിന്‌ പലതും പഠിക്കാനുണ്ട്‌.

അണു ഊര്‍ജ ഉത്പാദന രംഗത്ത്‌ അമേരിക്ക കൈവരിച്ചിട്ടുള്ള പുരോഗതി ഊര്‍ജ പ്രതിസന്ധി നേരിടുന്ന ഏതു ജന സമൂഹത്തിനും പാഠമാകേണ്ടതാണ്‌. ഇന്ത്യയുടെ ഭാവിയെ കുറിച്ച്‌ വ്യക്തമായ കാഴ്ചപ്പാടുള്ള പ്രധാന മന്ത്രി മന്‍മോഹന്‍ സിങ്ങും മറ്റ്‌ രാഷ്ട്ര നേതാക്കളും അമേരിക്കയുടെ നല്ല വശങ്ങള്‍ ഉള്‍ക്കൊള്ളുകയും അവരുമായി സഹകരിക്കുകയും ദീര്‍ഘകാല കരാറുകള്‍ ഉണ്ടാക്കുകയും ചെയ്യുന്നത്‌ സ്വാഭാവികം മാത്രമാണ്‌. തിരഞ്ഞെടുപ്പ്‌ ലക്ഷ്യം മാത്രം കണ്ടുകൊണ്ടുള്ള ഒരു ചെപ്പടി വിദ്യയല്ല ഭരണകൂടത്തിന്റെ മുഖ്യ ദൗത്യം. ഫ്രാന്‍സുമായി ഇന്ത്യ കരാറുണ്ടാക്കിയിട്ടുണ്ട്‌. റഷ്യയുമായി കരാറില്‍ ഏര്‍പ്പെടുന്നു. ചൈനയുമായി സംയുക്ത സൈനിക അഭ്യാസംവരെ നടത്തുന്നു. ഇതിലൊന്നും യാതൊരു ആക്ഷേപവും ആരും ഉന്നയിക്കുന്നില്ല.
ആ കരാര്‍ വ്യവസ്ഥകള്‍ ഇന്ത്യയുടെ പരമാധികാരം പണയപ്പെടുത്തുന്നുവെന്ന്‌ എങ്ങും പറഞ്ഞു കേള്‍ക്കുന്നില്ല. അമേരിക്കയുമായി കരാറുണ്ടാക്കിയാല്‍ മാത്രം വലിയ അപകടം എന്ന വാദം എന്തു കൊണ്ടുവരുന്നു.? സൈനിക ഉടമ്പടിയും ആണവകരാറും ചില ശാസ്ത്ര സാങ്കേതിക അറിവുകളുടെ വിനിമയം ഉള്‍പ്പെട്ടതാണ്‌.

നിയതമായ വ്യവസ്ഥകളോടെ മാത്രമെ സാങ്കേതിക അറിവുകള്‍ ഒരു രാജ്യം മറ്റൊരു രാജ്യത്തിന്‌ കൈമാറുകയുളളു. 'എന്‍ഡ്‌ യൂസ്‌ മോണിറ്ററിംഗ്‌ കരാര്‍ ' എന്നു പറഞ്ഞാല്‍ കൈമാറ്റപ്പെട്ട വിദ്യ ഉപയോഗിക്കുന്നതിനുള്ള ഒരു ലൈസന്‍സ്‌ മാത്രമാണ്‌.
ആഗോള വിപണന മേഖലയിലെ ഒരു മര്യാദ മാത്രമാണത്‌. അറിവ്‌ എങ്ങനെ ഉപയോഗിക്കപ്പെടുന്നു എന്ന്‌ പരിശോധിക്കുവാന്‍ അത്‌ നല്‍കുന്നവര്‍ക്ക്‌ അപകാശമുണ്ട്‌. ബിസിനസ്സ്‌ എത്തിക്സ്‌ വിപണി മര്യാദയെന്നോ ഒക്കെ പറയാവുന്ന ഒരു കാര്യം. അത്‌ രാജ്യത്തിന്റെ പരമാധികാരം പണയപ്പെടുത്തലാണെന്ന്‌ വ്യാഖ്യാനിച്ച്‌ ഉറഞ്ഞു തുള്ളുന്നത്‌.
വിലകുറഞ്ഞ രാഷ്ട്രീയ തന്ത്രം മാത്രമാണ്‌. ഇന്ത്യും അമേരിക്കയും തമ്മില്‍ കഴിഞ്ഞ വര്‍ഷം സിവിലിയന്‍ ആണവ കരാര്‍ ഉണ്ടാക്കിയപ്പോള്‍ സി. പി. എം. ഉള്‍പ്പെട്ട ഇടതുപക്ഷം ഇതേ ആക്ഷേപം ഉന്നയിച്ച്‌ ഉണ്ടാക്കിയ കോലാഹലങ്ങള്‍ ആരും മറന്നിട്ടില്ല. യു. പി. എ. യില്‍ നിന്ന്‌ അതിന്റെ പേരില്‍ ഇടതു പാര്‍ട്ടികള്‍ വിട്ടുപോയി.

കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ കോണ്‍ഗ്രസ്‌ നയിച്ച ഗവണ്‍മെന്റിന്റെ നിലപാടിന്‌ പൂര്‍ണ്ണ അംഗീകാരം നല്‍കുകയും ഇടത്‌ പാര്‍ട്ടികളുടെ വാദഗതികള്‍ വെറും തൃണം പോലെ ദൂരെ കളയുകയും ചെയ്തു. ജനങ്ങളുടെ പൂര്‍ണ്ണ അംഗീകാരം ഇന്തോ-യു. എസ്‌. കരാര്‍ നേടിയെടുത്തു. അതില്‍ നിന്ന്‌ രാഷ്ട്രീയ ലാഭമുണ്ടാക്കാന്‍ ശ്രമിച്ച ഇടതു പക്ഷത്തിനാണ്‌ പിഴച്ചത്‌. ഇപ്പോഴും പരാജയപ്പെട്ട അതേ തന്ത്രം തന്നെയാണ്‌ അവര്‍ പയറ്റുന്നത്‌. ജനാധിപത്യ വ്യവസ്ഥയില്‍ വിയോജിക്കാനും വിമര്‍ശിക്കാനും ആര്‍ക്കും അവകാശമുണ്ട്‌. എന്നാല്‍ വിമര്‍ശകരുടെ ലക്ഷ്യം ക്രിയാത്മകമായിരിക്കണം. രാജ്യതാത്പര്യം നശിപ്പിക്കാന്‍ വേണ്ടിയാകരുത്‌.സാദാ രാഷ്ട്രീയ നിലവാരത്തിന്‍ നിന്ന്‌ ഇന്ത്യയിലെ പ്രതിപക്ഷ കക്ഷികള്‍ ജനതാത്പര്യത്തിന്‌ മുന്‍തൂക്കം നല്‍കി ഒരുപാട്‌ ഇനിയും ഉയരേണ്ടിയിരിക്കുന്നു

Monday 29 June 2009

'വംഗക്കടലും ഹിന്ദുക്കടലും അറബിക്കടലും ഇവിടെ ഒരേകടല്‍ താന്‍.


കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ തോറ്റ പാര്‍ട്ടികളെല്ലാം തൂവല്‍ മിനുക്കുകയാണ്‌. ഉള്‍പ്പാര്‍ട്ടി പ്രശ്നങ്ങളാല്‍ തലകുത്തി മറിയുന്ന സി.പി.എമ്മും അതേകാരണങ്ങളാല്‍ കാലവിഭ്രമം പൂണ്ട ബി.ജെ.പിയും ഇക്കാര്യത്തില്‍ ഏറെക്കുറെ സമാനമാണ്‌. അന്തഃസംഘര്‍ഷവും ആശയക്കുഴപ്പവും നിലനില്‍ക്കുമ്പോഴും ഹിന്ദുത്വ അജന്‍ഡ ഉപേക്ഷിച്ചിട്ടില്ലെന്നാണ്‌ ബി.ജെ.പി ദേശീയ നിര്‍വ്വാഹകസമിതി യോഗത്തിനുശേഷം ആ പാര്‍ട്ടിയുടെ നേതാക്കള്‍ പറയുന്നത്‌. അദ്വാനിയും മോഡിയും കഴിഞ്ഞ തെരഞ്ഞെടുപ്പുകാലത്തും അതിനുമുമ്പും എടുത്തുവീശിയ ഹിന്ദുത്വത്തിന്റെ ആയുധങ്ങള്‍ക്കൊന്നും മൂര്‍ച്ച പോരായിരുന്നുവെന്ന്‌ അവരുടെ ആത്മീയ ആചാര്യന്മാര്‍ ആര്‍.എസ്‌.എസില്‍ നിന്ന്‌ പരാതിപ്പെട്ടിട്ടുണ്ട്‌. പരിഭവത്തോടെ അവര്‍ പറഞ്ഞു; "ബി.ജെ.പി ഹിന്ദുത്വം ഉപേക്ഷിക്കുന്നതാണ്‌ നല്ലത്‌". തോല്‍വിയുടെ കാരണം പഠിച്ച നേതാക്കള്‍ക്ക്‌ ആ പരിഭവത്തിന്റെ ആന്തരാര്‍ത്ഥം മനസ്സിലായി.

അതുകൊണ്ടാണ്‌ അദ്വാനിയും രാജ്നാഥ്‌ സിങ്ങും ഹിന്ദുത്വത്തെക്കുറിച്ച്‌ ആവര്‍ത്തിച്ചിരിക്കുന്നത്‌. ഒരാള്‍ (അദ്വാനി) മൃദുഹിന്ദുത്വവും അപരന്‍ കഠിനഹിന്ദുത്വവും മുന്നോട്ടുവയ്ക്കുന്നു. ഇന്ത്യയുടെ സെക്യുലര്‍ അടിത്തറയ്ക്ക്‌ ഉലച്ചിലുണ്ടാക്കാന്‍ ഇവര്‍ കൂടെക്കൂടെ എടുത്തടിക്കുന്ന ഹിന്ദുത്വം യഥാര്‍ത്ഥത്തില്‍ അങ്ങനൊന്നുമല്ലെന്ന്‌ ജ്ഞാനികള്‍ക്കറിയാം. അറിവില്ലാത്തവന്റെ കയ്യില്‍ അപകടകരമായ ഒരായുധമായിത്തീരേണ്ടെന്ന്‌ കരുതിയാവാം ബി.ജെ.പി തുമ്പിയെപ്പോലെ കല്ലെടുക്കേണ്ടെന്ന്‌ ആര്‍.എസ്‌.എസ്‌ നിര്‍ദ്ദേശിച്ചത്‌. തെരഞ്ഞെടുപ്പ്‌ പരാജയകാരണം ബി.ജെ.പി കരുതുന്നതുപോലെ ഹിന്ദുത്വം എന്ന ആയുധത്തിന്റെ പ്രയോഗവൈകല്യം കൊണ്ട്‌ ഉണ്ടായതല്ല. ആധുനിക വീക്ഷണമുള്ള യുവാക്കള്‍ അടങ്ങിയ ഇന്ത്യന്‍ ജനസമൂഹത്തിന്റെ അഭിലാഷങ്ങള്‍ തിരിച്ചറിയാന്‍ ബി.ജെ.പിക്കും സി.പി.എമ്മിനും മറ്റും കഴിയാതെപോയതാണ്‌ അവരുടെ പതനങ്ങള്‍ക്ക്‌ കാരണം. ഇന്ത്യ ഇവരൊക്കെ കരുതുംപോലെ ഒരു മതരാഷ്ട്രമല്ല.

ഇവര്‍ എത്ര ശ്രമിച്ചാലും ചരിത്രപരമായി തന്നെ സെക്യുലര്‍ ആയ ഇന്ത്യയെ ഏതെങ്കിലും (ഭൂരിപക്ഷമോ ന്യൂനപക്ഷമോ) മതത്തിന്റെ ഇടുങ്ങിയ കോട്ടയ്ക്കുള്ളില്‍ തളച്ചിടാന്‍ കഴിയില്ല. ശങ്കരാചാര്യര്‍ക്കുശേഷം ഹിന്ദുത്വത്തെ ലോകവേദികളിലെത്തിച്ചത്‌ മഹാനായ ദാര്‍ശനികന്‍ വിവേകാനന്ദ സ്വാമിയാണ്‌. കന്യാകുമാരിയില്‍ കടല്‍നീന്തിച്ചെന്ന്‌ ഒരു പാറമേല്‍ ധ്യാനനിരതനായി ഭാരതദര്‍ശനം നടത്തിയ ആ ഋഷിവര്യന്‍ ഹിമഗിരി ശിഖരങ്ങളില്‍നിന്ന്‌ ഒഴുകി സമുദ്രത്തില്‍ പതിക്കുന്ന ഗംഗ ഈ മഹാരാജ്യത്തിന്‌ നല്‍കിയ സംസ്കാരത്തിന്റെ ഏകീഭാവത്തെക്കുറിച്ച്‌ ഗാഢമായി ആലോചിച്ചിട്ടുണ്ട്‌. അദ്ദേഹം ധ്യാനിച്ച സ്ഥലത്ത്‌ കൃഷ്ണശിലയില്‍ പിന്നീട്‌ രൂപമെടുത്ത വിവേകാനന്ദ ക്ഷേത്രവും പ്രതിഷ്ഠയും രാഷ്ട്രപതിയായിരുന്ന വരാഹഗിരി വെങ്കട്ടഗിരി രാഷ്ട്രത്തിന്‌ സമര്‍പ്പിച്ചു. അവിസ്മരണീയമായ ആ ചടങ്ങില്‍ അന്നത്തെയും ഇന്നത്തെയും തമിഴ്‌നാട്‌ മുഖ്യമന്ത്രി മുത്തുവേല്‍ കരുണാനിധി നടത്തിയ അധ്യക്ഷപ്രസംഗം ഇങ്ങനെയായിരുന്നു: 'വംഗക്കടലും ഹിന്ദുക്കടലും അറബിക്കടലും ഇവിടെ ഒരേകടല്‍ താന്‍. കണ്ണീരിന്‍ കടല്‍. അന്തമാതിരി ഹിന്ദുമതവും ഇസ്ലാം മതവും ഈശായിമതവും ഒരേമതം താന്‍. കണ്ണീരിന്‍ മതം. ജീവിതമാന കടല്‍. കണ്ണീരിന്‍ കടല്‍'.

മൂന്ന്‌ മഹാസമുദ്രങ്ങള്‍ സംഗമിക്കുന്ന ആ പുണ്യസ്ഥാനത്തെ തിരമാലകള്‍പോലും കരുണാനിധിയുടെ ഈ വാക്കുകള്‍ കേട്ട്‌ കോരിത്തരിച്ചിരിക്കാം. അതിന്റെ അലയടി ഇന്ത്യയുടെ മഹാസംസ്കാരത്തില്‍നിന്ന്‌ ഉത്ഭവിച്ച്‌ കാശ്മീര്‍ മുതല്‍ കന്യാകുമാരി വരെ ഇടറാതെ അഭംഗുരം പ്രതിധ്വനിക്കണം. രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക്‌ മത ആചാരങ്ങളെയും വിശ്വാസങ്ങളെയും ചരിത്ര സ്മാരകങ്ങളെയും ഉപയോഗിക്കുന്നവര്‍ ഇന്ത്യയുടെ സെക്യുലര്‍ സംസ്കാരത്തിന്റെ അടിത്തറയിലാണ്‌ ടൈംബോംബ്‌ സ്ഥാപിക്കുന്നത്‌. പ്രബുദ്ധ സമൂഹം കഴിഞ്ഞമാസം അത്‌ തിരിച്ചറിയുകയും തരികിട പാര്‍ട്ടികളായ ബി.ജെ.പിയെയും സി.പി.എമ്മിനെയും രണ്ടുവട്ടം ആലോചിക്കേണ്ട ആവശ്യമില്ലാത്ത തരത്തില്‍ തിരസ്കരിക്കുകയും ചെയ്തു. ആ തിരസ്കാരത്തിന്റെ കാരണം തിരഞ്ഞ്‌ ദിക്ഭ്രമം പൂണ്ട്‌ ഓടുകയാണ്‌ ആ പാര്‍ട്ടികളുടെ നേതാക്കള്‍.

അനേകം മതങ്ങള്‍ ഉത്ഭവിക്കുകയും അപ്രതൃക്ഷമാവുകയും ചെയ്ത ഇന്ത്യന്‍ മണ്ണില്‍ ഹിന്ദു എന്നത്‌ ഒരു മതമല്ല. ഒരു ജനസമൂഹത്തിന്റെ ആചാരവും വിശ്വാസവും ചേര്‍ന്ന സംസ്കാരമാണ്‌. സിന്ധു നദിയുടെ താഴ്‌വരയില്‍ വസിച്ചിരുന്ന ജനസമൂഹത്തെ നോക്കി പേര്‍ഷ്യന്‍ സഞ്ചാരികള്‍ വിളിച്ച വാക്കിന്റെ പരിണതരൂപമാണ്‌ ഹിന്ദു. ബുദ്ധ-ജൈന മതങ്ങള്‍ക്ക്‌ ജന്മം നല്‍കുകയും അനേകം വിദേശ മതവിശ്വാസങ്ങള്‍ക്ക്‌ ആതിഥ്യമരുളുകയും ചെയ്ത ഇന്ത്യയില്‍ സര്‍വ്വമതങ്ങളും ചേര്‍ന്ന ഒരു രാഗമാലികയായി ജീവിക്കുന്ന സമൂഹമാണ്‌ നിലനില്‍ക്കുന്നത്‌. വേദകാലം മുതല്‍ വിജ്ഞാനകുതുകികളായ അന്വേഷകര്‍ പ്രപഞ്ചരഹസ്യം തേടിയലഞ്ഞ മണ്ണാണിത്‌. നൂലെത്താക്കയം പോലെ നീലിമയാര്‍ന്ന ഈ പ്രപഞ്ചം കാലാന്തരങ്ങളുടെ സൃഷ്ടിയാണോ എന്നവര്‍ സന്ദേഹിച്ചു. യഥാര്‍ത്ഥത്തില്‍ സൃഷ്ടിതന്നെ നടന്നുവോ? സൃഷ്ടിവാദികള്‍ക്കൊപ്പം ഡാര്‍വിനുശേഷം പരിണാമവാദികള്‍ ഉണ്ടായി.

വിജ്ഞാനികളും അജ്ഞാനികളുമായ മനുഷ്യരുടെ ആശയയുദ്ധം അവിരാമം തുടരുകയാണ്‌.
സെക്യുലറിസം മതനിരാസമല്ല. എല്ലാ മതങ്ങളുടെയും സഹവര്‍ത്തിത്വമാണ്‌. ഹിന്ദുവെന്നും ഇസ്ലാമെന്നും ക്രിസ്ത്യാനിയെന്നും പാഴ്സിയെന്നും മനുഷ്യരെ വേര്‍തിരിച്ചുകാണാതെ ആധുനിക ജനാധിപത്യ സംസ്കാരത്തിന്‌ ചേര്‍ന്നവിധം സമത്വഭാവേന വീക്ഷിക്കുന്നതാണ്‌ ഇന്ത്യന്‍ സെക്യുലറിസം. മഹാകവി ലാല്‍കൃഷ്ണ അദ്വാനിക്കും ശിഷ്യഗണങ്ങള്‍ക്കും ഇതുവല്ലതും മനസ്സിലാകുമോ? ഹിന്ദുത്വം കൈവിടില്ലപോലും. ചരിത്രസ്മാരകങ്ങളെ ഇടിച്ചുനിരത്താന്‍ കര്‍സേവകരെ അണിനിരത്തുകയും ഇന്ത്യന്‍ സെക്യുലറിസത്തിന്റെ ആത്മാവിലൂടെ രഥയാത്ര നടത്തുകയും ചെയ്യുന്നവര്‍ക്ക്‌ ചിന്താശീലരായ ജനങ്ങള്‍ നല്‍കിയ മനോഹരമായ മറുപടിയാണ്‌ കഴിഞ്ഞ തെരഞ്ഞെടുപ്പ്‌ ഫലം.


Wednesday 17 June 2009

സംസ്ഥാനത്തെ ഭരണമുന്നണി, ജനങ്ങള്‍ക്ക്‌ മടുത്തു


ലാവലിന്‍ അഴിമതിക്കേസ്‌ സംസ്ഥാനത്തുണ്ടാക്കിയ ഭരണസ്തംഭനം പൊതുജീവിതത്തെപ്പോലും ഗുരുതരമായി ബാധിച്ചുതുടങ്ങിയിരിക്കുന്നു. കേസും കോടതിയും രാഷ്ട്രീയ വിവാദങ്ങളും മുറപോലെ നടക്കുമ്പോള്‍ ജനങ്ങളുടെ ദൈനംദിന ജീവിതപ്രശ്നങ്ങളില്‍ ഭരണകൂടം നിര്‍വ്വഹിക്കേണ്ട പ്രധാന കാര്യങ്ങള്‍പോലും ശ്രദ്ധിക്കാന്‍ ആളില്ലാതായിരിക്കുകയാണ്‌. സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഉള്‍പ്പെടെ ഒമ്പത്‌ പേരെ പ്രതികളാക്കി സി.ബി.ഐ ഇന്നലെ ലാവലിന്‍ അഴിമതിക്കേസില്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. സംസ്ഥാനം കണ്ട ഏറ്റവും വലിയ കുംഭകോണമാണിത്‌. ഒരു കമ്യൂണിസ്റ്റ്‌ നേതാവ്‌ ഇത്തരമൊരു കേസില്‍ പ്രതിയാകുന്നതും ആദ്യത്തെ സംഭവമാണ്‌. കേസിന്റെ സ്വഭാവവും രാഷ്ട്രീയ പ്രാധാന്യവും ചെറിയ കാര്യമല്ല. വരുംദിവസങ്ങളില്‍ കോടതിയും നിയമജ്ഞരും ഇതില്‍ ഉള്‍പ്പെട്ട രാഷ്ട്രീയക്കാരും കേസ്‌ കൈകാര്യം ചെയ്യട്ടെ.

അതിന്റെ പേരില്‍ സംസ്ഥാനത്ത്‌ ഭരണസ്തംഭനം ഉണ്ടാകുന്നതും ജനങ്ങളുടെ സ്വൈരജീവിതം തകര്‍ക്കുന്നതരത്തില്‍ അക്രമങ്ങള്‍ ഉണ്ടാകുന്നതും അഭിലഷണീയമല്ല. സംസ്ഥാനത്തെ ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാരുടെ ജീവിതം പലപല ഊരാക്കുടുക്കുകളില്‍പ്പെട്ട്‌ നട്ടംതിരിയുകയാണ്‌. പഞ്ഞമാസക്കാലമാണിത്‌. തുടര്‍ച്ചയായ മഴയും പ്രകൃതിക്ഷോഭവും മൂലം തൊഴില്‍ദിനങ്ങള്‍ നഷ്ടപ്പെടുന്നകാലം. രോഗവും ക്ഷാമവും ഈ സമയത്ത്‌ സാധാരണയാണ്‌. ഭക്ഷ്യദൗര്‍ലഭ്യമുണ്ട്‌. ചില പ്രദേശങ്ങളില്‍ ജനങ്ങള്‍ അര്‍ദ്ധ പട്ടിണിയിലാണ്‌. തീരപ്രദേശം മുതല്‍ മലയോരങ്ങള്‍ വരെ സാധാരണമനുഷ്യര്‍ ജീവിതദുരിതങ്ങള്‍ നേരിടുന്ന സമയത്ത്‌ സംസ്ഥാനത്തെ ഭരണാധികാരികള്‍ സി.പി.എമ്മിലെ ഗ്രൂപ്പ്‌ യുദ്ധത്തിന്റെ മൂര്‍ച്ച കൂട്ടുന്നതില്‍ മുഴുവന്‍ സമയം ബദ്ധശ്രദ്ധരായി കഴിയുന്നു.

വിദ്യാലയങ്ങള്‍ തുറന്നു. പ്രൈമറി സ്കൂള്‍ മുതല്‍ ഉന്നത കലാശാലകള്‍ വരെ എത്തിനില്‍ക്കുന്ന നിരവധി പ്രശ്നങ്ങള്‍ വിദ്യാഭ്യാസ മേഖലയിലുണ്ട്‌. പ്രൊഫഷണല്‍ കോഴ്സുകളുടെ പ്രവേശന മാനദണ്ഡമോ ഫീസോ കൃത്യമായി നിശ്ചയിച്ചിട്ടില്ല. സ്വാശ്രയ പ്രൊഫഷണല്‍ കോളജുകള്‍ ഇക്കൊല്ലം എന്ത്‌ മാനദണ്ഡത്തില്‍ വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കും എന്ന്‌ നിശ്ചയമില്ല. പതിനഞ്ചാംതീയതി പ്രവേശന പരീക്ഷയുടെ റാങ്ക്‌ ലിസ്റ്റ്‌ പുറത്തുവരികയാണ്‌. തുടര്‍ന്നുള്ള ദിവസങ്ങളില്‍ പ്രവേശന കൗണ്‍സലിങ്ങ്‌ തുടങ്ങണം. മെറിറ്റ്‌ ക്വാട്ടയിലും മാനേജ്മെന്റ്‌ ക്വാട്ടയിലും പ്രവേശനാനുമതി ലഭിക്കുന്ന കുട്ടികള്‍ ആരായിരിക്കും, അവര്‍ നല്‍കേണ്ടിവരുന്ന ഫീസ്‌ എന്തായിരിക്കും എന്നൊന്നും സര്‍ക്കാര്‍ ഈ പതിനൊന്നാം മണിക്കൂറിലും നിശ്ചയിച്ചിട്ടില്ല. കഴിഞ്ഞ ആയിരം ദിവസങ്ങളായി ഉന്നതവിദ്യാഭ്യാസ രംഗത്ത്‌ തുടരുന്ന അനിശ്ചിതത്വത്തിന്റെ മുകളില്‍ അടയിരിക്കുന്ന വിദ്യാഭ്യാസമന്ത്രിക്ക്‌ സ്വന്തം പാര്‍ട്ടിയിലെ അന്തച്ഛിദ്രത്തില്‍ ഭാഗഭാക്കാകാനുള്ള നെടുനീളന്‍ വാചകങ്ങളും ഉത്സാഹങ്ങളും മാത്രമേ ജനങ്ങള്‍ കാണുന്നുള്ളൂ.

വിദ്യാഭ്യാസവിഷയം ഇപ്പോള്‍ വിദ്യാഭ്യാസമന്ത്രിയുടെ വിചാരഗതികളില്‍ ഇല്ലതന്നെ. എന്തിന്‌ വിദ്യാഭ്യാസമന്ത്രിയെ മാത്രം കുറ്റപ്പെടുത്തണം? പകര്‍ച്ചവ്യാധികള്‍ കൊണ്ട്‌ വലയുന്ന പാവങ്ങള്‍ക്ക്‌ ധര്‍മ്മാശുപത്രികളെ ശരണം പ്രാപിക്കാനുള്ള ധൈര്യമില്ല. കാരണം അവിടെ ചികിത്സിക്കാന്‍ വിദഗ്ധരോ ഔഷധമോ ചികിത്സാ ഉപകരണങ്ങളോ ഉണ്ടായിട്ടുവേണ്ടേ? പൊതുജനാരോഗ്യ പ്രശ്നങ്ങള്‍ വിട്ട്‌ ആരോഗ്യമന്ത്രി ശ്രീമതി പോലും പാര്‍ട്ടിയുടെ ബുദ്ധിജീവി ചമഞ്ഞ്‌ മാധ്യമങ്ങള്‍ക്കുമുന്നില്‍ പ്രതികരണവിദഗ്ധയായി അഭിനയിച്ചുകൊണ്ടിരിക്കുകയാണ്‌. പഞ്ഞമാസക്കാലത്ത്‌ പട്ടിണി കിടക്കേണ്ടിവരുന്നവര്‍ക്ക്‌ സൗജന്യനിരക്കില്‍ റേഷന്‍ നല്‍കാന്‍ സര്‍ക്കാരിന്‌ ആലോചനപോലുമില്ല. അവശ്യസാധനങ്ങളുടെ വില നാള്‍ക്കുനാള്‍ റോക്കറ്റുപോലെ ഉയര്‍ന്നുകൊണ്ടിരിക്കുന്നു. പച്ചക്കറി ഉല്‍പ്പന്നങ്ങളുടെ അമിതമായ വിലക്കയറ്റത്തിന്‌ അടിസ്ഥാനകാരണം എന്തെന്നുപോലും വില്‍ക്കുന്നവരോ വാങ്ങുന്നവരോ അറിയുന്നില്ല.

പൊതുവിതരണരംഗത്ത്‌ സര്‍ക്കാരിന്റെ ശ്രദ്ധയില്ലാത്തതുകൊണ്ട്‌ വിലവര്‍ദ്ധനവ്‌ നിയന്ത്രിക്കാന്‍ ആളില്ല. സംസ്ഥാനത്തെ പൊതുനിരത്തുകള്‍ മുഴുവന്‍ തുടര്‍ച്ചയായ മഴ മൂലം തകര്‍ന്ന്‌ നാമാവശേഷമായിരിക്കുന്നു. തന്മൂലം ഉണ്ടാകുന്ന ഗതാഗതക്കുരുക്കും വാഹനാപകടങ്ങളും അധികൃതര്‍ സൗകര്യപൂര്‍വ്വം അവഗണിക്കുന്നു.
ഇങ്ങനെ ജനങ്ങളെ ബാധിക്കുന്ന നിരവധി ദൈനംദിന പ്രശ്നങ്ങളുണ്ട്‌. മഴക്കാലവും വൈദ്യുതി നിയന്ത്രണത്തിന്റെ പേരിലുള്ള ലോഡ്ഷെഡിങ്ങും മോഷ്ടാക്കള്‍ക്ക്‌ അവസരമുണ്ടാക്കിക്കൊടുത്തിരിക്കുകയാണ്‌. അത്‌ പതിവാണെന്ന ഭാവത്തില്‍ പൊലീസ്‌ അനങ്ങുന്നില്ലെന്ന കാര്യം ആഭ്യന്തരമന്ത്രി അറിഞ്ഞിട്ടുണ്ടാകില്ല. എങ്ങനെ അറിയാനാണ്‌? ഗവര്‍ണറെ ഭരണഘടന പഠിപ്പിക്കാന്‍ ആവേശപൂര്‍വ്വം ഇറങ്ങിയിരിക്കുകയല്ലേ കോടിയേരി.

ലാവലിന്‍ അഴിമതിക്കേസ്‌ ഏതായാലും കോടതിയില്‍ എത്തിക്കഴിഞ്ഞു. ഇനിയെങ്കിലും സി.പി.എം നേതാക്കള്‍ ഈ കേസിനെ നിയമത്തിന്റെ വഴിക്കുവിടണം. സംസ്ഥാനത്തെ ജനങ്ങളെ ഓര്‍ത്തുപറയുകയാണ്‌. ഈ കേസിന്റെ പേരില്‍ ജനങ്ങള്‍ ഒരുപാട്‌ സഹിക്കുന്നുണ്ട്‌. അപരാധികളല്ലാത്ത ജനങ്ങളെ സി.പി.എം ആവശ്യമില്ലാതെ ശിക്ഷിക്കുകയാണ്‌. മൂന്നുകൊല്ലം മുമ്പ്‌ വമ്പിച്ച ഭൂരിപക്ഷത്തോടെ ഇടതുമുന്നണിയെ ഭരണത്തിലേറ്റിപ്പോയി എന്ന ഏക കുറ്റം മാത്രമേ സംസ്ഥാനത്തെ ജനങ്ങള്‍ ചെയ്തിട്ടുള്ളൂ. അവര്‍ പ്രതീക്ഷിച്ച ഗുണമൊന്നും ഇടതുഭരണാധികാരികളില്‍ നിന്ന്‌ ഇതുവരെ ഉണ്ടായിട്ടില്ല. കെടുതികള്‍ക്കാണെങ്കില്‍ ഒരു അന്തവുമില്ലതാനും. സി.പി.എമ്മും ഇടതുമുന്നണിയും ഭരണത്തിന്റെ മുഷ്ക്കും അധികാരത്തിന്റെ ഗര്‍വ്വുംകൊണ്ട്‌ കേരളത്തിന്റെ പാവപ്പെട്ട ജീവിതത്തെ നിത്യവും പ്രഹരിച്ചുകൊണ്ടിരിക്കുകയാണ്‌. എന്ത്‌ കുറ്റം ചെയ്താലും പശ്ചാത്താപമില്ലാത്ത കഠിനമനസ്കരായ നേതാക്കള്‍ കേരളത്തിലെ ജനങ്ങളുടെ വികാര വിക്ഷോഭങ്ങള്‍ കാണുന്നില്ല.

ജനങ്ങളുടെ മനോഭാവം തിരിച്ചറിയാനുള്ള എളിമയോ കഴിവോ ഇല്ലാത്തവിധം മൂഢന്‍മാരായ ഒരുകൂട്ടം ആളുകളുടെ കൂത്തരങ്ങായി മാറിയിരിക്കുന്നു . ജനങ്ങള്‍ക്ക്‌ ഹിതകരമാംവിധം ഭരണം നടത്താന്‍ അറിയില്ലെങ്കില്‍ രാജിവെച്ചിട്ട്‌ പാര്‍ട്ടിയിലെ പരസ്യമായ വിഴുപ്പലക്ക്‌ പുറത്ത്‌ തുടര്‍ന്നുകൊള്ളുക. സാമാന്യജനങ്ങള്‍ക്ക്‌ സി.പി.എമ്മിലെ ചേരിപ്പോരില്‍ ഇപ്പോള്‍ യാതൊരു കൗതുകവുമില്ല

Thursday 11 June 2009

സി.പി.എം സംസ്ഥാന സെക്രട്ടറി ദൈവമൊന്നുമല്ലല്ലോ?


ലാവലിന്‍ അഴിമതിക്കേസില്‍ വിചാരണ നേരിടേണ്ടിവരുന്ന സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെയും കൂട്ടരുടെയും അങ്കലാപ്പ്‌ ആര്‍ക്കും ഊഹിക്കാവുന്നതേയുള്ളൂ. അതിന്റെ പേരില്‍ കേരളത്തിലെ ജനങ്ങളെ 'കരിദിനം' കൊണ്ട്‌ സി.പി.എം ഒരുദിവസം ശിക്ഷിച്ചു. ആലപ്പുഴ, കണ്ണൂര്‍, പാലക്കാട്‌ ജില്ലകളില്‍ പിണറായിയുടെ ഗുണ്ടകളുടെ പ്രതിഷേധം അക്രമാസക്തമാകുകയും ബന്ദായി പരിണമിക്കുകയും ചെയ്തു. കരിദിനത്തിന്റെ പേരില്‍ സ്കൂളുകളുടെയും സര്‍ക്കാര്‍ ഓഫീസുകളുടെയും പ്രവര്‍ത്തനം സ്തംഭിപ്പിച്ച ചരിത്രം മുമ്പുണ്ടായിട്ടില്ല. പൊതുവാഹനങ്ങള്‍ തീയിടുകയും ബസുകള്‍ക്ക്‌ കല്ലെറിയുകയും ചെയ്തത്‌ എന്തുതരം കരിദിനാചരണം ? കണ്ണൂരില്‍ കെ.എസ്‌.യു നേതാക്കളായ കമല്‍ജിത്ത്‌, റിജില്‍ മാക്കുറ്റി എന്നിവരെ കയ്യേറ്റം ചെയ്യാന്‍ തക്ക പ്രകോപനം എന്തായിരുന്നു ? അങ്ങാടിയില്‍ തോറ്റതിന്‌ അമ്മയോട്‌ അരിശം തീര്‍ക്കുന്നതുപോലെയാണ്‌ കഴിഞ്ഞദിവസം പിണറായിപ്പട കേരളത്തില്‍ അഴിഞ്ഞാടിയത്‌.

കൂത്തുപറമ്പിലും പത്തനംതിട്ടയിലും കോണ്‍ഗ്രസ്‌ ഓഫീസിനുനേരെയും മാര്‍ക്സിസ്റ്റ്‌ ഗുണ്ടകള്‍ അരിശം തീര്‍ത്തു. ഇതുകൊണ്ടൊന്നും ലാവലിന്‍ അഴിമതി കേസിന്റെ വിചാരണയില്‍നിന്ന്‌ പിണറായി വിജയന്‌ രക്ഷപെടാമെന്ന്‌ കരുതേണ്ട. 
സംസ്ഥാന മന്ത്രിസഭയുടെയും അഡ്വക്കേറ്റ്‌ ജനറലിന്റെയും ഉപദേശം മാനിക്കാതെ ഗവര്‍ണര്‍ ആര്‍.എസ്‌. ഗവായ്‌ സി.പി.എം നേതാവിനെതിരെ അഴിമതിക്കേസില്‍ വിചാരണയ്ക്ക്‌ അനുമതി നല്‍കിയതാണ്‌ ഇപ്പോള്‍ പിണറായി ഗ്രൂപ്പിനെ പ്രകോപിപ്പിച്ചിരിക്കുന്നത്‌. ആര്‍.എസ്‌. ഗവായ്‌ ഗവര്‍ണര്‍ പദവിക്ക്‌ അപമാനമുണ്ടാക്കിയെന്ന്‌ വൈക്കം വിശ്വനും ഗവര്‍ണര്‍ നടപടിക്രമം ലംഘിച്ചെന്ന്‌ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണനും ആരോപിക്കുന്നു. ഗവര്‍ണര്‍ ആരുടെയോ സമ്മര്‍ദ്ദത്തിന്‌ വഴങ്ങി അരുതാത്തതെന്തോ ചെയ്തുപോയി എന്നതാണ്‌ സി.പി.എമ്മിലെ ഒരുവിഭാഗം നേതാക്കള്‍ക്കൊപ്പം ചില മാധ്യമസുഹൃത്തുക്കളുടെയും സി.പി.എം സഹയാത്രികരായ ചില നിയമജ്ഞരുടെയും പക്ഷം.

374.5 കോടി രൂപയുടെ പൊതുനഷ്ടം ഉണ്ടാക്കിയ ലാവലിന്‍ അഴിമതിക്കേസില്‍ നീതിബോധമുള്ള ഒരു ഗവര്‍ണര്‍ വേറെന്ത്‌ നിലപാട്‌ സ്വീകരിക്കണമെന്നാണ്‌ ഇവരുടെ അഭിപ്രായം? ഭരണഘടനാപരമായി ഗവര്‍ണറില്‍ നിക്ഷിപ്തമായ അധികാരം മാത്രമാണ്‌ ആര്‍.എസ്‌. ഗവായ്‌ ലാവലിന്‍ കേസില്‍ സ്വീകരിച്ചിട്ടുള്ളത്‌. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 165 (2) പ്രകാരം അഡ്വക്കേറ്റ്‌ ജനറലിന്റെ നിയമോപദേശം സ്വീകരിക്കുകയോ തിരസ്കരിക്കുകയോ ചെയ്യാനുള്ള വിവേചനാധികാരം ഗവര്‍ണര്‍ക്കുണ്ട്‌. തെരഞ്ഞെടുക്കപ്പെട്ട രാഷ്ട്രീയ ഭരണകൂടം നീതിയുക്തമായി തീരുമാനമെടുക്കുന്നില്ലെന്ന്‌ ബോധ്യം വന്നാല്‍ ഗവര്‍ണര്‍ക്ക്‌ ഈ അധികാരം പ്രയോഗിക്കാന്‍ അവകാശമുണ്ട്‌. ഗവര്‍ണര്‍ ആര്‍.എസ്‌. ഗവായ്‌ ഇപ്പോള്‍ എടുത്ത തീരുമാനം വഴി സംസ്ഥാനത്ത്‌ പൊലീസ്‌ രാജിന്‌ വഴിവയ്ക്കുകയാണെന്ന്‌ വിമര്‍ശിച്ച പരിണിതപ്രജ്ഞനായ വി.ആര്‍. കൃഷ്ണയ്യര്‍ സുപ്രീംകോടതി ജഡ്ജിയായിരിക്കെ 1987ല്‍ ഏഴംഗ ബഞ്ചിന്റെ തീരുമാനത്തിനെതിരെ ഗവര്‍ണറുടെ വിവേചനാധികാരം എടുത്തുകാട്ടിയിട്ടുള്ള കാര്യം അദ്ദേഹം മറന്നുപോയിരിക്കാനിടയില്ല.

ചീഫ്‌ ജസ്റ്റിസ്‌ എ.എന്‍. റേ ഉള്‍പ്പെടെ ആറ്‌ ജഡ്ജിമാര്‍ മന്ത്രിസഭയുടെ ശുപാര്‍ശ മാനിച്ച്‌ പ്രവര്‍ത്തിക്കാന്‍ ഗവര്‍ണര്‍ ബാധ്യസ്ഥനാണെന്ന്‌ വാദിച്ചപ്പോള്‍ അതിന്‌ ചില അപവാദങ്ങളുണ്ടെന്ന്‌ സൂചിപ്പിച്ചുകൊണ്ട്‌ കൃഷ്ണയ്യര്‍ തന്റെ വിരുദ്ധ നിലപാട്‌ രേഖപ്പെടുത്തിയിട്ടുള്ളത്‌ ചരിത്രസംഭവമാണ്‌. അതിനുശേഷം എ.ആര്‍. ആന്തുലെ കേസില്‍ രണ്ടുതവണ പൊളിറ്റിക്കല്‍ എക്സിക്യൂട്ടീവിന്റെ നിലപാടിനെതിരെ ഗവര്‍ണര്‍മാര്‍ വിവേചനാധികാരം പ്രയോഗിച്ചിട്ടുള്ളകാര്യവും ഇവിടെ ഓര്‍ക്കേണ്ടതാണ്‌. ഈ വസ്തുതകളൊക്കെ മറന്നാണ്‌ വൈക്കം വിശ്വനും കോടിയേരിയും മറ്റ്‌ മാര്‍ക്സിസ്റ്റുകാരും ഇപ്പോള്‍ ഗവര്‍ണര്‍ ഗവായിക്കെതിരെ ഉറഞ്ഞുതുള്ളുന്നത്‌. അഡ്വക്കേറ്റ്‌ ജനറല്‍ സുധാകരപ്രസാദ്‌ സംസ്ഥാന സര്‍ക്കാരിന്‌ നല്‍കിയ നിയമോപദേശം കുറ്റമറ്റതല്ലെന്ന്‌ അദ്ദേഹം തന്നെ സൂചിപ്പിച്ചിരുന്നു. എന്തെന്നാല്‍ എ.ജി ആവശ്യപ്പെട്ട മുഴുവന്‍ രേഖകളും അദ്ദേഹത്തിന്‌ ലഭിച്ചിരുന്നില്ല. അവശ്യംവേണ്ട രേഖകളില്ലാതെ അപൂര്‍ണ്ണമായി കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഇതുപോലൊരു കേസില്‍ എ.ജി നല്‍കിയ നിയമോപദേശം അതിന്റെ മെരിറ്റിന്റെ അടിസ്ഥാനത്തില്‍ തള്ളിപ്പോകാവുന്നതാണ്‌.

എന്നാല്‍ സംസ്ഥാനത്തെ ഇടതുസര്‍ക്കാരിന്‌ മെരിറ്റോ, നിയമമോ, ഭരണഘടനയോ, നീതിന്യായമോ ഒന്നും ആവശ്യമില്ലല്ലോ. ഭരണകൂടത്തെ നയിക്കുന്ന പാര്‍ട്ടിയുടെ നേതാവിനെ അഴിമതിക്കേസില്‍നിന്ന്‌ രക്ഷിക്കണം. അതിന്‌ പാര്‍ട്ടിയുടെ ദാസനായ എ.ജി നല്‍കിയ ഉപദേശത്തിന്റെ നിയമപരമായ പിന്‍ബലവും കരുത്തുമൊന്നും പരിശോധിക്കേണ്ട ആവശ്യമില്ല. എന്നാല്‍ ഒരു ഗവര്‍ണര്‍ നീതിമാനാണെങ്കില്‍ അങ്ങനെ സൗകര്യപൂര്‍വ്വം തട്ടിക്കൂട്ടിയ ഉപദേശത്തിന്റെ പേരിലുള്ള മന്ത്രിസഭാ തീരുമാനം സ്വീകരിക്കാന്‍ വിസമ്മതിക്കും. ആര്‍.എസ്‌. ഗവായ്‌ ഇവിടെ ചെയ്തതും അതാണ്‌. അദ്ദേഹം ഒന്നുകൂടി ചെയ്തു. രാജ്യത്ത്‌ ഇത്തരം വിഷയങ്ങളില്‍ പ്രാഗല്‍ഭ്യമുണ്ടെന്ന്‌ കരുതുന്ന പ്രശസ്തരായ നിയമജ്ഞരുടെയും ഭരണഘടനാ വിദഗ്ധരുടെയും അഭിപ്രായം ആരായുകയും സി.ബി.ഐയുടെ അന്വേഷണത്തില്‍ കണ്ടെത്തിയ തെളിവുകള്‍ പരിശോധിക്കുകയും ചെയ്തു.

പിണറായി വിജയന്‍ ലാവലിന്‍ കേസില്‍ വിചാരണ ചെയ്യപ്പെടാന്‍ തക്ക കുറ്റം ചെയ്തിട്ടുണ്ടെന്ന്‌ ബോധ്യമായതുകൊണ്ടുതന്നെയാണ്‌ ഗവര്‍ണര്‍ തന്നില്‍ നിക്ഷിപ്തമായ വിവേചനാധികാരം ഉപയോഗിച്ച്‌ അനുമതി നല്‍കിയത്‌. കുറ്റകരമായ ഗൂഢാലോചന നടത്തിയെന്ന്‌ അന്വേഷകര്‍ കണ്ടെത്തിയ പ്രതിയെ വിചാരണ ചെയ്യാന്‍ അനുവദിക്കുന്നത്‌ ഒരു ശിക്ഷാനടപടിയല്ല. പ്രതി കുറ്റക്കാരനല്ലെങ്കില്‍ അക്കാര്യം അദ്ദേഹത്തിന്‌ വിചാരണവേളയില്‍ കോടതിയില്‍ പറയാം. സമ്മര്‍ദ്ദ സ്വാധീനങ്ങളിലൂടെ കേസിന്റെ വിചാരണയില്‍ നിന്ന്‌ പിണറായി രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോഴാണ്‌ അദ്ദേഹത്തിന്റെ പേരില്‍ ജനങ്ങള്‍ക്കിടയില്‍ ഉയര്‍ന്നിരിക്കുന്ന സംശയം കൂടുതല്‍ ബലപ്പെടുക. സി.പി.ഐ നേതാവ്‌ എ.ബി ബര്‍ധന്‍ പറഞ്ഞതുപോലെ, വിചാരണ നേരിടാന്‍ തയ്യാറായാല്‍ പിണറായിയുടെ യശസ്സ്‌ വര്‍ധിക്കുകയേയുള്ളൂ.

പകരം ഗവര്‍ണറേയും കോടതിയേയും സി.ബി.ഐയേയും തെറിവിളിച്ച്‌ പാര്‍ട്ടി ഗുണ്ടകളെ അക്രമോത്സുകരാക്കി നാട്ടുകാര്‍ക്കിടയിലേക്ക്‌ ഇറക്കിവിട്ടാല്‍ നീതിക്കും ന്യായത്തിനും എന്തുവിലയാണ്‌ ഉണ്ടാവുക? നീതിന്യായ വ്യവസ്ഥ നിലനില്‍ക്കേണ്ടതില്ലെന്നാണോ സി.പി.എമ്മിന്റെ നിലപാട്‌. പള്ളിക്കും പള്ളിക്കൂടത്തിനും പൊതുവാഹനങ്ങള്‍ക്കും എതിരെ ആക്രമണം നടത്തുന്നത്‌ കാണുമ്പോള്‍ ഇങ്ങനെ ചോദിക്കാന്‍ തോന്നിപ്പോകുന്നു. നാട്ടില്‍ എല്ലാവരും അനുസരിക്കേണ്ട നിയമം പിണറായി വിജയന്‌ മാത്രം ബാധകമല്ലെന്നോ? സി.പി.എം സംസ്ഥാന സെക്രട്ടറി ദൈവമൊന്നുമല്ലല്ലോ?

Sunday 7 June 2009

സ്ത്രീ സംവരണം യാഥാര്‍ത്ഥ്യത്തിലേയ്ക്ക്‌


സാമൂഹിക ജീവിതരംഗത്ത്‌ വമ്പിച്ച പരിവര്‍ത്തനത്തിന്‌ വഴിയൊരുക്കുന്ന പരിഷ്കാര നിര്‍ദ്ദേശങ്ങളുമായി പുതിയ സര്‍ക്കാരിന്റെ നയപ്രഖ്യാപനം പുറത്തുവന്നു. സാധാരണക്കാരുടെയും ദുര്‍ബല ജനവിഭാഗങ്ങളുടെയും ജീവിതോന്നമനത്തിന്‌ ഉതകുന്ന നടപടികള്‍ സമയബന്ധിതമായി നടപ്പാക്കുമെന്നാണ്‌ പാര്‍ലമെന്റിന്റെ ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട്‌ രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ പ്രഖ്യാപിച്ചത്‌. വരുന്ന നൂറ്‌ ദിവസത്തിനുള്ളില്‍ സര്‍ക്കാര്‍ നടപ്പാക്കുന്ന പരിപാടികളില്‍ വനിതാസംവരണം ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നതാണ്‌ ഏറ്റവും വിപ്ലവാത്മകം. 
തുല്യനീതിയെക്കുറിച്ചുള്ള നീണ്ട വാചകങ്ങള്‍ കേട്ട്‌ ശീലിച്ച ജനങ്ങള്‍ക്ക്‌ കാര്യത്തോടടുക്കുമ്പോള്‍ യഥാര്‍ത്ഥത്തില്‍ പലരംഗത്തും തുല്യത അനുഭവപ്പെടുന്നില്ല.

അതില്‍ ഒന്നാമത്തേതാണ്‌ സ്ത്രീ-പുരുഷ സമത്വത്തെക്കുറിച്ചുള്ള നമ്മുടെ നിലപാട്‌. രാജ്യത്തെ ജനസംഖ്യയില്‍ നേര്‍പകുതി സ്ത്രീകളാണ്‌. എന്നാല്‍ നിയമനിര്‍മ്മാണ സഭകളില്‍ അവരുടെ പ്രാതിനിധ്യം നാമമാത്രവും. അതിന്‌ ഉത്തരവാദികള്‍ ഏതായാലും സ്ത്രീകളല്ല. രാഷ്ട്രീയത്തിലേക്കും പൊതുജീവിതത്തിലേക്കും സ്ത്രീകളെ പുരുഷനുതുല്യം ആകര്‍ഷിക്കത്തക്ക സാമൂഹിക പരിതസ്ഥിതി ഇല്ലെന്നുമാത്രമല്ല അതിന്‌ അനുഗുണമായ അവസരവും നിലവിലില്ലെന്നതാണ്‌ പ്രധാനം. ഇത്‌ ദൂരീകരിക്കാന്‍ വനിതാ സംവരണം നടപ്പാക്കണമെന്നത്‌ സാമൂഹികനീതിയെക്കുറിച്ച്‌ ഉല്‍ക്കണ്ഠ പുലര്‍ത്തുന്ന എല്ലാ പ്രസ്ഥാനങ്ങളും അംഗീകരിച്ചിട്ടുണ്ട്‌. 1996ല്‍ പാര്‍ലമെന്റിലും നിയമസഭകളിലും സ്ത്രീകള്‍ക്ക്‌ 33 ശതമാനം സംവരണം ഏര്‍പ്പെടുത്താന്‍ നിര്‍ദ്ദേശമുണ്ടായി.

യാഥാര്‍ത്ഥ്യത്തിലേക്ക്‌ കടന്നപ്പോള്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ പലതും പുറമേ ഭാവിക്കുന്നതിന്‌ വിപരീതമായി വനിതാ സംവരണപ്രശ്നത്തില്‍ നിന്ന്‌ തന്ത്രപൂര്‍വ്വം തലവലിക്കുകയാണ്‌ ചെയ്തത്‌. എല്ലാ പാര്‍ട്ടികളിലെയും വനിതാ നേതാക്കള്‍ ഒന്നിച്ചുനിന്ന്‌ വനിതാ ബില്ലിനുവേണ്ടി മുറവിളി കൂട്ടേണ്ട സ്ഥിതിയുണ്ടായി. പാര്‍ലമെന്റിലും നിയമസഭകളിലും ബില്ലുകള്‍ പാസ്സാക്കാന്‍ അംഗങ്ങളുടെ ഭൂരിപക്ഷമാണ്‌ മാനദണ്ഡം. എന്നാല്‍ വനിതാസംവരണക്കാര്യത്തില്‍ ഭൂരിപക്ഷമല്ല, അഭിപ്രായ സമന്വയം വേണമെന്ന്‌ നേതാക്കള്‍ വാദിച്ചു. സമാജ്‌വാദി പാര്‍ട്ടി, രാഷ്ട്രീയ ജനതാദള്‍, സമതാപാര്‍ട്ടി, ശിവസേന തുടങ്ങിയ കക്ഷികള്‍ വനിതാ സംവരണത്തെ അനുകൂലിച്ചില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ജനവിധി ഈ കക്ഷികള്‍ക്കെല്ലാം എതിരായിരുന്നു എന്നകാര്യം ഇവിടെ ഓര്‍ക്കേണ്ടതാണ്‌.

രാജ്യത്ത്‌ 55 കോടിയിലേറെ വരുന്ന സ്ത്രീ സമൂഹത്തിന്റെ ചിരകാല സ്വപ്നം യാഥാര്‍ത്ഥ്യമാകുമെന്ന തോന്നലാണ്‌ ഇപ്പോള്‍ ഇന്ത്യയിലെ ആദ്യത്തെ വനിതാ രാഷ്ട്രപതിയായ പ്രതിഭാ പാട്ടീലിന്റെ പ്രഖ്യാപനത്തോടെ ഉളവാകുന്നത്‌. സംവരണബില്ലിനൊപ്പം സ്ത്രീകളുടെ വിദ്യാഭ്യാസപരവും സാംസ്കാരികവുമായ ഉന്നമനത്തിന്‌ ദേശീയമിഷന്‍ രൂപീകരിക്കുമെന്നതും മാതൃമരണനിരക്ക്‌ കുറയ്ക്കാന്‍ വനിതകള്‍ക്കായി പ്രത്യേക ആരോഗ്യപദ്ധതി ഏര്‍പ്പെടുത്തുമെന്നതുമടക്കം നിരവധി പദ്ധതികള്‍ രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിലുണ്ട്‌. ഗ്രാമസഭകളിലും പഞ്ചായത്തുകളിലും മറ്റ്‌ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും 33 ശതമാനം സംവരണം എന്ന ആശയം രാജീവ്ഗാന്ധി സര്‍ക്കാരിന്റേതായിരുന്നു. 1993ല്‍ ഇതിനായി ഭരണഘടനയുടെ 73-ാ‍ം ഭേദഗതി പാര്‍ലമെന്റ്‌ പാസ്സാക്കി.

പത്തുലക്ഷത്തോളം സ്ത്രീകള്‍ ഇന്ന്‌ പ്രാദേശിക ഭരണകൂടങ്ങളുടെ സാരഥ്യം വഹിക്കുന്നുണ്ട്‌. നൂറുദിവസത്തിനകം മന്‍മോഹന്‍ സിംഗ്‌ സര്‍ക്കാര്‍ നിയമമാക്കാന്‍ പോകുന്ന വനിതാസംവരണം പഞ്ചായത്ത്‌ ഭരണസമിതികളില്‍ നേര്‍പകുതി സ്ഥാനങ്ങള്‍ സ്ത്രീകള്‍ക്കുവേണ്ടി നീക്കിവെയ്ക്കുമെന്നാണ്‌ നയപ്രഖ്യാപനത്തിലുള്ളത്‌. ജനസംഖ്യാനുപാതികമായ സംവരണം ഭരണത്തിന്റെ എല്ലാ തലങ്ങളിലും ഇത്തരത്തില്‍ നടപ്പായാല്‍ വമ്പിച്ച സാമൂഹിക മാറ്റത്തിന്‌ വഴിയൊരുക്കുമെന്നകാര്യം തീര്‍ച്ചയാണ്‌. 
രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷിതത്വത്തിനും മതസൗഹാര്‍ദ്ദത്തിനും മന്‍മോഹന്‍ സിംഗ്‌ സര്‍ക്കാര്‍ മുന്തിയ പരിഗണന നല്‍കുമെന്ന്‌ നയപ്രഖ്യാപനത്തിലുണ്ട്‌. ഗ്രാമപ്രദേശങ്ങളില്‍ 1.2 ലക്ഷം വീടുകളും നഗരങ്ങളില്‍ 1.5 ലക്ഷം വീടുകളും ഉടന്‍ നിര്‍മ്മിക്കും. പാവപ്പെട്ടവര്‍ക്ക്‌ എല്ലാമാസവും മൂന്ന്‌ രൂപ നിരക്കില്‍ 25 കിലോഗ്രാം അരിയോ ഗോതമ്പോ ലഭ്യമാക്കും.

വരുന്ന നൂറുദിവസത്തിനുള്ളില്‍ നടപ്പാക്കുന്ന 25 ഇന കര്‍മ്മപരിപാടികള്‍ നയപ്രഖ്യാപനത്തില്‍ രാഷ്ട്രപതി എടുത്തുപറഞ്ഞിട്ടുണ്ട്‌. ഭക്ഷ്യസുരക്ഷാ പദ്ധതി നടപ്പാക്കുന്നതിനോടൊപ്പം രാജ്യത്തെ എല്ലാ പൗരന്‍മാര്‍ക്കും തിരിച്ചറിയല്‍ കാര്‍ഡ്‌ നല്‍കാനും സര്‍ക്കാര്‍ ഉദ്ദേശിക്കുന്നു. അഞ്ചുവര്‍ഷത്തിനുള്ളില്‍ നഗരപ്രദേശങ്ങളിലെ മുഴുവന്‍ ചേരികളും നിര്‍മ്മാര്‍ജ്ജനം ചെയ്യും. അയല്‍രാജ്യങ്ങളുമായുള്ള സൗഹൃദബന്ധം കൂടുതല്‍ ദൃഢപ്പെടുത്തുക, സുരക്ഷാ പ്രശ്നങ്ങള്‍ കര്‍ശനമാക്കുക, തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ തടയുക തുടങ്ങിയ കാര്യങ്ങളും രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിലുണ്ട്‌. കോണ്‍ഗ്രസ്‌ നയിക്കുന്ന ഐക്യ പുരോഗമന സഖ്യത്തിന്‌ ജനങ്ങള്‍ നല്‍കിയ പിന്തുണയ്ക്കും കോണ്‍ഗ്രസില്‍ രാജ്യം അര്‍പ്പിച്ച വിശ്വാസത്തിനും ബലമേകുന്നതാണ്‌ വരുന്ന ഒരുവര്‍ഷത്തെ ഈ കര്‍മ്മപരിപാടികളിലുള്ള ഓരോ പദ്ധതിയുമെന്ന്‌ എടുത്തുപറയണം.

Friday 5 June 2009

മഴ മാനത്ത്‌ ; രോഗങ്ങളും പകര്‍ച്ചവ്യാധികളും കേരളത്തിലും !!!



മഴ മാനത്ത്‌ കണ്ടാല്‍ ദുരിതമയമാകുകയാണ്‌ കേരളം. കാലവര്‍ഷം തുടങ്ങിയതേയുള്ളൂ. രോഗങ്ങളും പകര്‍ച്ചവ്യാധികളും കേരളത്തെ വേട്ടയാടാന്‍ തുടങ്ങിയിരിക്കുന്നു. തികച്ചും ആതുരമായ ഈ അവസ്ഥാ വിശേഷത്തെ നേരിടാന്‍ സംസ്ഥാന സര്‍ക്കാരിന്‌ യാതൊരു ഉദ്ദേശ്യവുമില്ലെന്ന്‌ തോന്നുന്നു. ആരോഗ്യവകുപ്പ്‌ മന്ത്രി എവിടാണെന്ന്‌ പോലും ജനങ്ങള്‍ക്കറിയില്ല. രണ്ടുദിവസം ഉത്തരകേരളത്തിലും മധ്യകേരളത്തിലും ഭേദപ്പെട്ട നിലയില്‍ മഴപെയ്തു. തെക്കന്‍ കേരളത്തിലും മോശമല്ലാത്ത തരത്തില്‍ മഴ ലഭിച്ചു. എന്നാല്‍ പെയ്ത മഴയെക്കാള്‍ ദുരിതം രണ്ടുദിവസം കൊണ്ട്‌ കേരളമാകെ വ്യാപിച്ചിരുന്നു. രോഗം മഴയെക്കാള്‍ വേഗത്തിലാണ്‌ ഇപ്പോള്‍ ജനങ്ങളെ പിടികൂടുന്നത്‌. സംസ്ഥാനമൊട്ടാകെ ഡങ്കിപ്പനിയും ചിക്കുന്‍ഗുനിയയും പടരുകയാണ്‌. പകര്‍ച്ചപ്പനി ബാധിച്ച്‌ ആയിരത്തോളം പേര്‍ വിവിധ ആശുപത്രികളില്‍ കഴിയുന്നു. ജപ്പാന്‍ ജ്വരം പിടിപ്പെട്ട 54 പേരുടെ നില അതീവഗുരുതരമാണെന്നും അറിയുന്നു.

നിരവധി പേരില്‍ മാരകമായ ചിക്കുന്‍ഗുനിയ രോഗം സ്ഥിരീകരിച്ചു. ആലപ്പുഴയിലും കുട്ടനാട്ടും കോളറയും പടരുകയാണ്‌. മഴ തുടങ്ങിയപ്പോള്‍ ഇതാണ്‌ സ്ഥിതിയെങ്കില്‍ വരും ദിവസങ്ങളില്‍ കാലവര്‍ഷം കൂടുതല്‍ ശക്തമാകുമ്പോള്‍ ജനങ്ങളുടെ അവസ്ഥ എന്താകുമെന്ന്‌ പറയാന്‍ വയ്യ. തിരുവനന്തപുരത്ത്‌ 20 പേര്‍ക്കും കോട്ടയത്ത്‌ 18 പേര്‍ക്കും ഡങ്കിപ്പനി ഉണ്ടെന്നാണ്‌ ആരോഗ്യവകുപ്പ്‌ തന്നെ വെളിപ്പെടുത്തുന്നത്‌. തൃശൂര്‍, വയനാട്‌, ഇടുക്കി, കണ്ണൂര്‍, പത്തനംതിട്ട, എറണാകുളം എന്നിവിടങ്ങളില്‍ വിവിധ ആശുപത്രികളിലായി ധാരാളം പേര്‍ ഡങ്കിപ്പനിക്ക്‌ ചികില്‍സ തേടിയിരുന്നു. തിരുവനന്തപുരത്തും കോഴിക്കോട്ടും പനിബാധിച്ചെത്തുന്ന പലരിലും ചിക്കുന്‍ഗുനിയ ബാധയുണ്ടെന്നാണ്‌ സ്ഥിരീകരിക്കപ്പെട്ടത്‌. ഈ രോഗം ആലപ്പുഴയിലും കോട്ടയത്തും ധാരാളം പേരെ ബാധിച്ചിരിക്കുന്നു. കൊതുകുകള്‍ പരത്തുന്ന പനിയുടെ പ്രതിരോധത്തിനോ നിയന്ത്രണത്തിനോ ആരോഗ്യവകുപ്പ്‌ യാതൊരു മുന്‍കരുതലും എടുത്തിരുന്നില്ല.

കാലവര്‍ഷം ഭൂമികുലുക്കം പോലെ പൊടുന്നനെ ഉണ്ടായതല്ല. മേയ്‌ മാസം പകുതി കഴിഞ്ഞാല്‍ കേരളത്തില്‍ തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം ശക്തി പ്രാപിക്കുമെന്നത്‌ പതിവുള്ളതാണ്‌. ഇക്കൊല്ലം അത്‌ മേയ്‌ മൂന്നാംവാരം തുടങ്ങുമെന്ന്‌ ശാസ്ത്രീയമായി കാലാവസ്ഥാ നിരീക്ഷകര്‍ മുന്നറിയിപ്പ്‌ നല്‍കി. രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ആവശ്യത്തിലേറെ സമയമുണ്ടായിരുന്നിട്ടും നമ്മുടെ ആരോഗ്യവകുപ്പ്‌ അധികൃതര്‍ വേണ്ടത്ര ജാഗ്രത പുലര്‍ത്തിയില്ല. അതുകൊണ്ടാണ്‌ മഴ തുടങ്ങിയപ്പോള്‍ തന്നെ കേരളമാകെ ഗുരുതരമായ പകര്‍ച്ചവ്യാധിയുടെയും കാലാവസ്ഥാജന്യ രോഗങ്ങളുടെയും പിടിയില്‍ അമര്‍ന്നത്‌. കാലാവസ്ഥാ വ്യതിയാനം കൊണ്ട്‌ സാധാരണ നിലയില്‍ പെട്ടെന്ന്‌ പകര്‍ച്ചവ്യാധികള്‍ ഉണ്ടാകുന്ന പ്രദേശം ആലപ്പുഴയായിരുന്നു. വെള്ളക്കെട്ടുകളും ജലാശയങ്ങളും നിറഞ്ഞ ആലപ്പുഴ ജില്ലയിലെ സാധാരണക്കാരുടെ ജീവിത പരിസരം തികച്ചും ആതുരമാണെന്നുള്ള കാരണം കൊണ്ടാണ്‌ ഇങ്ങനെ സംഭവിക്കുന്നത്‌. ഇത്തവണയും മേറ്റ്ങ്ങുമില്ലാത്ത കോളറ ബാധ കുട്ടനാട്ടും ആലപ്പുഴയിലും ഉണ്ടായി.

എന്നാല്‍ പകര്‍ച്ചവ്യാധിയുടെ കാര്യത്തില്‍ പഴയ ആലപ്പുഴ പോലെ തികച്ചും ആതുരമായിരിക്കുന്നു കേരളം മുഴുവന്‍. ആരോഗ്യ രക്ഷാസംവിധാനങ്ങളിലും രോഗ പ്രതിരോധ നടപടികളിലും അടുത്ത കാലത്തുണ്ടായ വീഴ്ചയാണ്‌ ഇതിന്‌ മുഖ്യകാരണമെന്ന്‌ പറയാതിരിക്കാന്‍ വയ്യ. രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പേരിന്‌ പോലും ഇപ്പോള്‍ സംസ്ഥാനത്ത്‌ നടക്കുന്നില്ല. ഗ്രാമങ്ങളിലോ നഗരങ്ങളിലോ ജനങ്ങള്‍ക്കിടയില്‍ ആരോഗ്യ സര്‍വ്വേകള്‍ പതിവില്ല. ധര്‍മ്മാശുപത്രികള്‍ ഉദ്യോഗസ്ഥന്‍മാര്‍ക്ക്‌ ഉപജീവനത്തിനുള്ള സ്ഥാപനങ്ങളായി മാറിക്കഴിഞ്ഞു. സര്‍ക്കാര്‍ ആശുപത്രികളില്‍ മികച്ച ചികില്‍സകന്‍മാരെ നിയമിക്കാന്‍ അധികൃതര്‍ കൂട്ടാക്കുന്നില്ല. ആയിരത്തോളം ഡോക്ടര്‍മാരുടെ തസ്തികകള്‍ ഒഴിഞ്ഞു കിടക്കുന്നുണ്ടെന്നാണ്‌ റിപ്പോര്‍ട്ട്‌. നഴ്സ്മാരുടെയും പാരാമെഡിക്കല്‍ വിഭാഗത്തിന്റെയും ധാരാളം ഒഴിവുകളുണ്ട്‌.

ഇവയിലൊക്കെ നിയമനം നടത്താന്‍ വേണ്ടി ഡോക്ടര്‍മാര്‍ സംസ്ഥാനമൊട്ടുക്ക്‌ സമരത്തിനൊരുങ്ങുന്നതായി സംഘടനാ തലത്തില്‍ അറിയിച്ചിരുന്നു. ആരോഗ്യ വകുപ്പ്‌ മന്ത്രി അതേക്കുറിച്ച്‌ സമരസന്നദ്ധരായ ഡോക്ടര്‍മാരുടെ പ്രതിനിധികളുമായോ മറ്റാരെങ്കിലുമായോ ചര്‍ച്ച നടത്തിയതായി വിവരമൊന്നുമില്ല. ആരോഗ്യവകുപ്പില്‍ ദീര്‍ഘകാലമായി ഒഴിഞ്ഞു കിടക്കുന്ന തസ്തികകള്‍ നികത്താത്തതിന്‌ പിന്നില്‍ പല ദുരുദ്ദേശ്യങ്ങളും ഇടതുസര്‍ക്കാരിനുള്ളതായി പറയപ്പെടുന്നു. അതെന്തായാലും സംസ്ഥാനത്തെ പൊതുജനാരോഗ്യ സ്ഥിതിയാണ്‌ ഇതുമൂലം ഗുരുതരമായ പ്രതിസന്ധിയിലായത്‌. കാലവര്‍ഷം തുടങ്ങാന്‍ പിടിപ്പുകെട്ട നമ്മുടെ ഭരണാധികാരികളെ കാത്തിരുന്നില്ല. മഴ യഥാവിധി വന്നു. എന്നാല്‍ പ്രകൃതി വലിയ രൗദ്രഭാവങ്ങളൊന്നും പ്രകടിപ്പിക്കാതെ തന്നെ സംസ്ഥാനമൊട്ടുക്ക്‌ പകര്‍ച്ചവ്യാധി മാരകമാംവിധം പടരുന്നതിന്‌ ഇവിടുത്തെ ആരോഗ്യ രക്ഷാ സംവിധാനത്തിന്റെ തകരാറിനെയാണ്‌ കുറ്റപ്പെടുത്തേണ്ടത്‌. കൊതുകുകടി കൊണ്ട്‌ ചാകാന്‍ വിധിക്കപ്പെട്ടവരായി തീര്‍ന്നിരിക്കുന്നു കേരളത്തിലെ സാധാരണക്കാര്‍. സര്‍ക്കാരിനെ നയിക്കുന്നവര്‍ക്ക്‌ തെരഞ്ഞെടുപ്പ്‌ പരാജയത്തിന്റെ കാരണം ഏതെങ്കിലും നേതാവിന്റെ പിടലിക്ക്‌ വെക്കാനുള്ള തിരക്കാണ്‌. അതിനിടയില്‍ പാവങ്ങള്‍ പകര്‍ച്ചവ്യാധി പിടിച്ച്‌ മരിച്ചാല്‍ ...???

Monday 1 June 2009

"കുറ്റസമ്മതവും കുമ്പസാരവും" ഇടതുമുന്നണിക്ക്‌ തിരിച്ചടി : പിണറായി വിജയന്‍



സി.പി.എം സംസ്ഥാന നേതൃത്വത്തിന്റെ കുറ്റസമ്മതവും കുമ്പസാരവും പുറത്തുവന്നു. ജനങ്ങള്‍ തിരിച്ചടിക്കുമെന്ന്‌ തിരിച്ചറിയാതെ പോയതാണ്‌ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക്‌ തിരിച്ചടിയായതെന്ന്‌ പിണറായി വിജയന്‍ പറയുന്നു. കൂടാതെ ലെനിനിസ്റ്റ്‌ സംഘടനാതത്ത്വങ്ങള്‍ ലംഘിക്കപ്പെട്ടതും തോല്‍വിക്ക്‌ കാരണമായതായി സി.പി.എം സംസ്ഥാന സെക്രട്ടറി വിലയിരുത്തി. തെരഞ്ഞെടുപ്പ്‌ ഫലം അവലോകനം ചെയ്യാന്‍ നാലു ദിവസം തിരുവനന്തപുരത്ത്‌ ചേര്‍ന്ന സി.പി.എം സംസ്ഥാന കമ്മിറ്റിയുടെ തീരുമാനങ്ങള്‍ വെളിപ്പെടുത്തിക്കൊണ്ട്‌ തോല്‍വിയില്‍നിന്ന്‌ പാര്‍ട്ടി പാഠം പഠിക്കുമെന്നും തെറ്റുതിരുത്തുമെന്നും വിജയന്‍ പറയുന്നുണ്ട്‌. എന്നാല്‍ എന്താണ്‌ ലംഘിക്കപ്പെട്ട ലെനിനിസ്റ്റ്‌ തത്ത്വം എന്ന്‌ പിണറായി വെളിപ്പെടുത്താന്‍ കൂട്ടാക്കിയില്ല. അത്തരം വിഷയങ്ങള്‍ മാധ്യമങ്ങളുമായി ചര്‍ച്ച ചെയ്യേണ്ടതില്ലെന്ന നിലപാടാണ്‌ സി.പി.എം നേതാവിന്റേത്‌. പശ്ചാത്താപം നല്ല സ്വഭാവമാണ്‌. എന്നാല്‍ പശ്ചാത്തപിക്കുമ്പോഴും സഹജമായ ധാര്‍ഷ്ട്യം വിടാന്‍ സി.പി.എം നേതാവിന്‌ കഴിയുന്നില്ല. പൊതുചര്‍ച്ചയ്ക്ക്‌ വയ്ക്കാന്‍ വിജയന്‍ വിസമ്മതിച്ചതും നേതാക്കള്‍ ലംഘിച്ചുവെന്ന്‌ പറയുന്നതുമായ ആ ലെനിനിസ്റ്റ്‌ തത്ത്വം എന്തായിരിക്കും?

കാറല്‍മാര്‍ക്സ്‌ കിനാവുകണ്ട കമ്യൂണിസം യാഥാര്‍ത്ഥ്യമാക്കാമെന്ന വ്യാമോഹത്തോടെ റഷ്യയില്‍ മടങ്ങിയെത്തിയ വ്ലാഡിമര്‍ ലെനിന്‍ കമ്യൂണിസ്റ്റ്‌ സംഘടനാസങ്കല്‍പം അവതരിപ്പിച്ചത്‌ ജനാധിപത്യസംവിധാനത്തിന്‌ ഒരിക്കലും ഇണങ്ങാത്തവിധമായിരുന്നു. വിപ്ലവപ്പാര്‍ട്ടിയെന്നാല്‍ ലെനിന്‌ പട്ടാളമായിരുന്നു. നേതൃത്വത്തിന്‌ ഒരിക്കലും തെറ്റുപറ്റില്ലെന്നാണ്‌ പട്ടാളച്ചിട്ടയോടെ സംഘടിപ്പിക്കുന്ന കമ്യൂണിസ്റ്റ്‌ വിപ്ലവപ്പാര്‍ട്ടിയുടെ സുനിശ്ചിതമായ നിലപാട്‌. നേതൃത്വം തീരുമാനിക്കുന്നത്‌ ചോദ്യം ചെയ്യാതെ എല്ലാവരും അംഗീകരിക്കണം. വിപ്ലവം മഹത്തായ ലക്ഷ്യമാക്കിയ ഒരു പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം ലെനിന്റെ ഈ സംഘടനാതത്ത്വം ശരിയായിരിക്കാം. എന്നാല്‍ ഒരു ജനാധിപത്യസമൂഹത്തില്‍ ഇത്‌ അംഗീകരിക്കപ്പെടില്ല. ഇന്ത്യയില്‍ കാലാകാലങ്ങളില്‍ വരുന്ന തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സി.പി.എമ്മോ അതുപോലെയുള്ള മറ്റേതെങ്കിലും കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയോ ലെനിന്റെ സങ്കല്‍പത്തിലുള്ള ഒരു വിപ്ലവപ്പാര്‍ട്ടിയാണെന്ന്‌ സാമാന്യബുദ്ധിയുള്ള ആരും വിശ്വസിക്കുന്നില്ല.

ആ നിലയ്ക്ക്‌ സി.പി.എം നേതൃത്വം ലംഘിച്ചു എന്ന്‌ വിജയന്‍ വിവക്ഷിക്കുന്ന ലെനിന്റെ സംഘടനാതത്ത്വം കഴിഞ്ഞ തെരഞ്ഞെടുപ്പിലെന്നല്ല ഇന്ത്യയില്‍ നടക്കുന്ന ഏതെങ്കിലും നിര്‍ണ്ണായക രാഷ്ട്രീയസന്ദര്‍ഭത്തില്‍ പ്രസക്തമാകുന്നതെങ്ങനെ? ഇവിടെ വിജയന്റെ വാക്കുകളില്‍നിന്ന്‌ ഒരുകാര്യം അനുമാനിക്കാം. അതായത്‌ എസ്‌.എന്‍.സി ലാവലിന്‍ അഴിമതിക്കേസില്‍ ഒന്‍പതാം പ്രതിയായ പിണറായി വിജയനെ സി.പി.എം കേന്ദ്രനേതൃത്വവും സംസ്ഥാന നേതൃത്വവും കുറ്റവിമുക്തനാക്കിയപ്പോള്‍ പാര്‍ട്ടിയുടെ നിലപാടിന്‌ ഒപ്പം നില്‍ക്കാത്ത മുഖ്യമന്ത്രി വി.എസ്‌ അച്യുതാനന്ദനാണ്‌ പിണറായിയുടെ ഉന്നം. ലാവലിന്‍ കേസ്‌ നിയമപരമായി നേരിടണമെന്ന്‌ പരസ്യമായി പറഞ്ഞ അച്യുതാനന്ദന്‍ വിജയന്റെ ഭാഷയില്‍ ലെനിന്റെ സംഘടനാതത്ത്വമാണ്‌ ലംഘിച്ചത്‌.

374.5 കോടിരൂപ പൊതുഖജനാവിന്‌ നഷ്ടംവരുത്തിയ ലാവലിന്‍ അഴിമതിക്കേസില്‍ പിണറായി വിജയനുള്ള പങ്കാളിത്തത്തിന്റെ തെളിവുകള്‍ സി.പി.എം പോളിറ്റ്ബ്യൂറോയെ മുഖ്യമന്ത്രി അച്യുതാനന്ദന്‍ നേരിട്ട്‌ ബോധ്യപ്പെടുത്തിയിട്ടുണ്ട്‌. മാത്രമല്ല, അന്തരിച്ച ഇ. ബാലാനന്ദന്‍ ലാവലിന്‍ കരാറിനെപ്പറ്റി നേരത്തെതന്നെ വിശദമായി പഠിക്കുകയും അതില്‍ അടങ്ങിയിട്ടുള്ള ഭീകരമായ അഴിമതിയെക്കുറിച്ച്‌ വെളിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്‌. ബാലാനന്ദന്‍ നല്‍കിയ രേഖകളുടെയും തെളിവുകളുടെയും കൂടി പിന്‍ബലത്തിലാണ്‌ ലാവലിന്‍ കേസ്‌ അന്വേഷിക്കാന്‍ ഹൈക്കോടതിയില്‍നിന്ന്‌ സി.ബി.ഐക്ക്‌ ഉത്തരവ്‌ ലഭിച്ചത്‌. കേസില്‍ ഒന്‍പതാം പ്രതിയായി ചേര്‍ക്കപ്പെട്ട പിണറായി വിജയന്‍ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട മറ്റ്‌ പ്രതികളുമായി കുറ്റകരമായ ഗൂഢാലോചന നടത്തിയെന്ന്‌ സി.ബി.ഐ ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്‌.

കേസില്‍ കുറ്റപത്രം തയ്യാറാക്കി വിജയനടക്കമുള്ള പ്രതികളെ വിചാരണ ചെയ്യാന്‍ ഗവര്‍ണറുടെ അനുമതി തേടിയിരിക്കുകയാണ്‌ സി.ബി.ഐ. ആ സന്ദര്‍ഭത്തിലാണ്‌ കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പുണ്ടായത്‌. സ്വാഭാവികമായി ഈ അഴിമതിക്കേസ്‌ സംസ്ഥാനത്ത്‌ ഒരു തെരഞ്ഞെടുപ്പ്‌ വിഷയമാകുമെന്ന്‌ എല്ലാവര്‍ക്കും അറിയാം. ജനാധിപത്യപരമായ വിനയവും മാന്യതയും പുലര്‍ത്തുന്ന പാര്‍ട്ടിയായിരുന്നു സി.പി.എം എങ്കില്‍ പിണറായി വിജയനെ സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്ന്‌ മാറ്റിനിര്‍ത്തി കേസ്‌ നിയമപരമായി നേരിടുമായിരുന്നു. സാമാന്യമര്യാദയ്ക്കും ധാര്‍മ്മികതയ്ക്കും രാജ്യത്ത്‌ നിലവിലുള്ള ഭരണഘടനയ്ക്കും ഹിതകരമായ വിധത്തില്‍ പ്രവര്‍ത്തിക്കാതെ അഴിമതിവീരനെ സംരക്ഷിക്കാന്‍ മുതിര്‍ന്ന സി.പി.എം നേതൃത്വത്തിന്റെ കൊള്ളരുതായ്മയ്ക്ക്‌ ജനങ്ങള്‍ തെരഞ്ഞെടുപ്പില്‍ കടുത്ത ശിക്ഷ നല്‍കി. അതാണ്‌ സത്യം എന്നിരിക്കെ ലെനിന്റെ മഹാതത്വം പൊടിതട്ടി പൊക്കിയെടുത്തുകൊണ്ടുവന്ന്‌ സി.പി.എമ്മിലെ ഗ്രൂപ്പ്‌ യുദ്ധത്തില്‍ മല്ലടിച്ചുനില്‍ക്കാം എന്ന്‌ വിജയന്‍ ഇപ്പോഴും വ്യാമോഹിക്കുന്നു.

ഈ നിലപാടിന്‌ സി.പി.എം നേതൃത്വത്തിലുള്ള ഭിക്ഷാംദേഹികളും ഭാഗ്യാന്വേഷികളും അവസരവാദികളുമായ ഭൂരിപക്ഷത്തിന്റെ പിന്തുണ വിജയന്‍ എങ്ങനെയോ ഉറപ്പാക്കിയിട്ടുണ്ട്‌. എന്നാല്‍ സാധാരണക്കാരായ ബഹുസഹസ്രം അണികളും സാമാന്യജനങ്ങളും കുന്നായ്മയെ പട്ടുടുപ്പിക്കാനുള്ള വിജയന്റെ ശ്രമത്തെ അംഗീകരിക്കുമെന്ന്‌ തോന്നുന്നില്ല. മഹാനായ ലെനിന്‍ അവതരിപ്പിച്ച വിപ്ലവപ്പാര്‍ട്ടി സങ്കല്‍പം അഴിമതിയില്‍ കുളിച്ചുനില്‍ക്കുന്ന അഹങ്കാരികളുടെയും സാമൂഹികവിരുദ്ധഗുണ്ടകളുടെയും ബലത്തില്‍ പൊതുജീവിതത്തിന്‌ ശാപമായിത്തീര്‍ന്ന പിണറായിയുടെ പാര്‍ട്ടിക്ക്‌ ഒരുതരത്തിലും യോജിക്കില്ല. കാരണം അഴിമതി നടത്തിയവരെ സംരക്ഷിക്കണമെന്ന്‌ വ്ലാഡിമര്‍ ലെനിന്‍ ഒരിടത്തും പറഞ്ഞിട്ടില്ല.

Friday 29 May 2009

ലോക്‌സഭാ :: സഭാകമ്പം !!!


പുതുതായി സത്യപ്രതിജ്‌ഞ ചെയ്‌ത കേന്ദ്രമന്ത്രിമാരില്‍ ശശി തരൂര്‍ ഒഴികെയുള്ളവര്‍ക്കു സഭാകമ്പം കലശലായി. രാജ്യാന്തര പരിവേഷവുമായെത്തിയ ശശി തരൂര്‍ ത്രിവര്‍ണവേഷ്‌ടിയും ജുബ്ബയുമണിഞ്ഞ്‌ മലയാളത്തനിമയോടെ 'നല്ല ഇംഗ്ലീഷില്‍' പ്രതിജ്‌ഞയെടുത്തപ്പോള്‍ കോണ്‍ഗ്രസിന്റെ വീരോചിത വിജയത്തിനു ചുക്കാന്‍ പിടിച്ച ജയ്‌റാം രമേഷ്‌ ഉള്‍പ്പെടെയുള്ള പരിണതപ്രജ്‌ഞരും സച്ചിന്‍ പൈലറ്റ്‌, ജ്യോതിരാദിത്യ സിന്ധ്യ തുടങ്ങിയ പുതുമുഖങ്ങളും രാഷ്‌ട്രപതിക്കു മുന്നില്‍ പ്രതിജ്‌ഞയെടുക്കവേ പതറിപ്പോയി.

മുന്‍ലോക്‌സഭാ സ്‌പീക്കറും എന്‍.സി.പി. നേതാവുമായ പി.എ. സാംഗ്മ നോക്കിനില്‍ക്കേ മകളും സുപ്രീംകോടതി അഭിഭാഷകയുമായ അഗതാ സാംഗ്മ സത്യപ്രതിജ്‌ഞാവേളയില്‍ ശരിക്കും വിരണ്ടു. ഇരുപത്തെട്ടുകാരിയായ അഗതയാണ്‌ മന്ത്രിസഭയിലെ ഏറ്റവും പ്രായം കുറഞ്ഞയാള്‍. ഹിന്ദിയിലുള്ള സത്യപ്രതിജ്‌ഞ ചൊല്ലുന്നതിനിടെ ചില വാക്കുകള്‍ പറയാന്‍ അഗത ബുദ്ധിമുട്ടിയെങ്കിലും കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയാ ഗാന്ധി അടക്കമുള്ള സദസ്‌ ആഹ്‌ളാദാരവങ്ങളോടെയാണ്‌ അവരെ വരവേറ്റത്‌.

സഹമന്ത്രിയായി ഏറ്റവുമൊടുവില്‍ സത്യപ്രതിജ്‌ഞ ചെയ്‌തതും അഗതയാണ്‌. മേഘാലയയിലെ പരമ്പരാഗത വസ്‌ത്രം ധരിച്ച അഗത മുന്‍നിരയിലിരുന്ന ഉപരാഷ്‌ട്രപതി, പ്രധാനമന്ത്രി, സോണിയാ ഗാന്ധി എന്നിവരെ കൈകൂപ്പി അഭിവാദ്യം ചെയ്‌ത ശേഷമാണു സത്യപ്രതിജ്‌ഞയ്‌ക്കെത്തിയത്‌. പൊക്കം കുറവായ അഗതയ്‌ക്കു വേണ്ടി രാഷ്‌ട്രപതിയുടെ സുരക്ഷാ ഉദ്യോഗസ്‌ഥര്‍ മൈക്ക്‌ താഴ്‌ത്തിക്കൊടുത്തതു കാണികളില്‍ ചിരിയുണര്‍ത്തി.

സ്വതവേ ചിരിയില്‍ പിശുക്കു കാണിക്കുന്ന സോണിയാ ഗാന്ധി കൗതുകത്തോടെ ചിരിച്ചു കൊണ്ടാണ്‌ മുഴുവന്‍ നേരവും അഗതയുടെ സത്യപ്രതിജ്‌ഞ കണ്ടത്‌. സത്യപ്രതിജ്‌ഞയ്‌ക്കു ശേഷം പിതാവ്‌ സാംഗ്മ അടക്കമുള്ളവരെ അഭിവാദ്യം ചെയ്‌ത ശേഷമാണ്‌ അഗത ഇരിപ്പിടത്തിലേക്കു മടങ്ങിയത്‌.

അജ്‌മീര്‍ എം.പിയായ സച്ചിന്‍ പൈലറ്റ്‌ പരമ്പരാഗതവേഷമായ രാജസ്‌ഥാനി തലപ്പാവു ധരിച്ചാണു സത്യപ്രതിജ്‌ഞയ്‌ക്കെത്തിയത്‌. മുന്‍കേന്ദ്രമന്ത്രി രാജേഷ്‌ പൈലറ്റിന്റെ മകന്‍ സച്ചിന്‍ പൈലറ്റ്‌ സമശീര്‍ഷരായ ജ്യോതിരാദിത്യ സിന്ധ്യ (മുന്‍കേന്ദ്രമന്ത്രി മാധവറാവു സിന്ധ്യയുടെ മകന്‍), ജിതിന്‍ പ്രസാദ (മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവ്‌ ജിതേന്ദ്രപ്രസാദിന്റെ മകന്‍), ഭരത്‌ സിംഗ്‌ സോളങ്കി (ഗുജറാത്ത്‌ മുന്‍ മുഖ്യമന്ത്രി മാധവ്‌സിംഗ്‌ സോളങ്കിയുടെ മകന്‍) എന്നിവര്‍ക്കൊപ്പം ഹിന്ദിയില്‍ സത്യപ്രതിജ്‌ഞ ചെയ്‌തു കേന്ദ്രമന്ത്രിസഭയിലെ

യുവകേസരികളായി. രണ്ടാം തവണയാണു ഭരത്‌ സോളങ്കി സഹമന്ത്രിയാകുന്നത്‌. സച്ചിന്റെ സത്യപ്രതിജ്‌ഞയ്‌ക്ക് അദ്ദേഹത്തിന്റെ ഭാര്യാപിതാവും കേന്ദ്ര കാബിനറ്റ്‌ മന്ത്രിയുമായ നാഷണല്‍ കോണ്‍ഫറന്‍സ്‌ നേതാവ്‌ ഫറൂഖ്‌ അബ്‌ദുള്ളയും ഭാര്യാസഹോദരനായ ജമ്മുകാശ്‌മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്‌ദുള്ളയും സാക്ഷ്യം വഹിച്ചു.

വി.എന്‍. നാരായണസ്വാമിയും തൃണമൂല്‍ കോണ്‍ഗ്രസ്‌ എം.പി. സ്വഗത റോയിയും രാഷ്‌ട്രപതി സത്യപ്രതിജ്‌ഞ ചൊല്ലിക്കൊടുക്കും മുമ്പേ തുടങ്ങിവച്ചു. സ്വഗത റോയ്‌ തെറ്റു തിരിച്ചറിഞ്ഞു രാഷ്‌ട്രപതി പ്രതിഭാ പാട്ടീലിനോടു 'സോറി മാഡം' എന്നു മാപ്പപേക്ഷിച്ചതും സദസില്‍ ചിരിയുണര്‍ത്തി.

കഴിഞ്ഞ മന്ത്രിസഭയിലും അംഗമായിരുന്ന കോണ്‍ഗ്രസിന്റെ രാഷ്‌ട്രീയ തന്ത്രജ്‌ഞന്‍ ജയ്‌റാം രമേഷാകട്ടെ സത്യപ്രതിജ്‌ഞയ്‌ക്കു ശേഷം സ്‌ഥാനമേല്‍ക്കുന്നതായുള്ള രേഖകളില്‍ ഒപ്പുവയ്‌ക്കാ ന്‍ മറന്നു. ഉദ്യോഗസ്‌ഥര്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയപ്പോള്‍ പുഞ്ചിരിയോടെ അദ്ദേഹം 'പിഴവു' തിരുത്തി.

ഐക്യരാഷ്‌ട്ര സംഘടനയില്‍ കഴിവു തെളിയിച്ച ശശി തരൂരിനു കേന്ദ്രമന്ത്രിയായി സത്യപ്രതിജ്‌ഞ ചെയ്യാന്‍ സഭാകമ്പം തെല്ലുമില്ലായിരുന്നെങ്കിലും മുന്‍ മഹാരാഷ്‌ട്ര മുഖ്യമന്ത്രി വസന്ത്‌ദാദ പാട്ടീലിന്റെ കൊച്ചുമകന്‍ പ്രതീക്‌ പ്രതാപ്‌ബാപ്പു പാട്ടീലടക്കമുള്ള പുതുമുഖങ്ങളുടെ അവസ്‌ഥ അതല്ലായിരുന്നു.

കുഷിനഗറില്‍നിന്നുള്ള കോ ണ്‍ഗ്രസ്‌ എം.പി. ആര്‍.പി.എന്‍. സിംഗ്‌ കേന്ദ്രമന്ത്രിയായി സത്യപ്രതിജ്‌ഞ ചെയ്യുന്നതു കാണാന്‍ ഭാര്യയും ടിവി അവതാരകയുമായ സോണിയ സിംഗും എത്തിയിരുന്നു. രത്‌ലം എം.പിയായ കാന്തിലാല്‍ ഭുരിയ സോണിയാ ഗാന്ധിയുടെ കാല്‍ തൊട്ടു വന്ദിച്ചാണു മന്ത്രിയായി സത്യപ്രതിജ്‌ഞ ചെയ്‌തത്‌.

Tuesday 26 May 2009

'അങ്ങനെ നെഗളിക്കേണ്ട ഇന്ത്യ' :പഞ്ചാബിലെ തീക്കളി


യൂറോപ്പില്‍ എടുത്തുപറയാവുന്ന സാംസ്കാരിക വിശേഷങ്ങളെല്ലാം കുടികൊള്ളുന്നത്‌ വിയന്നയിലാണ്‌. വിശ്രുത സംഗീതജ്ഞനായ മൊസാര്‍ട്ടിന്റെ നാട്‌. ഐക്യരാഷ്ട്രസഭയുടെ പ്രധാനപ്പെട്ട ഓഫീസുകള്‍ പലതും ഈ നഗരത്തില്‍ ഇടംകണ്ടെത്തിയത്‌ യാദൃച്ഛികമല്ല. 
വിയന്നയില്‍ കുടിയേറിയ പഞ്ചാബികള്‍ അവിടെ അവരുടെ ആരാധനയ്ക്കും വിശ്വാസത്തിനും ഇണങ്ങിയ വിധം ഒരു ഗുരുദ്വാര നിര്‍മ്മിച്ചു. പഞ്ചാബില്‍നിന്ന്‌ സന്ത്‌ രാമാനുജ്‌ എന്ന ഒരു സിക്ക്‌ സന്യാസിയും സന്ത്‌ നിരഞ്ജന്‍ദാസ്‌ എന്നൊരു മതപ്രഭാഷകനും വിയന്നയിലെ ഗുരുദ്വാരയില്‍ എത്തി വിശ്വാസികളോട്‌ മതകാര്യങ്ങള്‍ പറയുന്നതിനിടയില്‍ സിക്കുകാര്‍ രണ്ട്‌ ചേരിയായി. അവര്‍ പരസ്പരം ഏറ്റുമുട്ടാന്‍ തുടങ്ങിയപ്പോള്‍ ആ രാജ്യത്തെ നിയമപ്രകാരം പൊലീസ്‌ ഇടപെട്ടു. ക്രമസമാധാന പരിപാലനം ശ്രമകരമായി. പൊലീസ്‌ വെടിവെപ്പില്‍ രാമാനുജ്‌ എന്ന സിക്ക്‌ സന്യാസി കൊല്ലപ്പെട്ടു. പ്രഭാഷകനായ നിരഞ്ജന്‍ദാസ്‌ വെടിയേറ്റ്‌ ആശുപത്രിയിലായി. അദ്ദേഹത്തിന്റെ നില ഗുരുതരമാണെന്ന്‌ പറയുന്നു. 
വിദേശരാജ്യത്ത്‌ നടന്ന ഈ ദൗര്‍ഭാഗ്യകരമായ സംഭവം ഇന്നലെ ഇന്ത്യയിലെ മാധ്യമങ്ങളില്‍ ശ്രദ്ധേയമായ വാര്‍ത്തയായി. പഞ്ചാബിലും ഹരിയാനയിലും ഇപ്പോള്‍ അത്‌ വലിയ കലാപമായി പടരാന്‍ കാരണമായിരിക്കുന്നു. ജലാന്തര്‍, ലുധിയാന, പഗ്വാര, ഹോഷ്യാപ്പൂര്‍ തുടങ്ങിയ നഗരങ്ങളിലേക്ക്‌ അക്രമം പടരുന്നതായാണ്‌ റിപ്പോര്‍ട്ട്‌. അക്രമികള്‍ നിരവധി സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഇരച്ചുകയറുകയും വസ്തുവകകള്‍ നശിപ്പിക്കുകയും ചെയ്തു. പൊതുഗതാഗത മാര്‍ഗ്ഗങ്ങളെല്ലാം തടഞ്ഞു. വാഹനങ്ങള്‍ തീയിട്ടു. കേരളം വഴി കന്യാകുമാരിയില്‍ നിന്ന്‌ ജമ്മു കാശ്മീരിലേക്ക്‌ പോയ ഹിമസാഗര്‍ എക്സ്പ്രസ്‌ തടഞ്ഞു. മൂന്ന്‌ ബോഗികള്‍ക്ക്‌ തീയിട്ടു. ദേശീയപാത-1 അക്രമികള്‍ ഉപരോധിച്ചു. ഡല്‍ഹി-ലാഹോര്‍ പാത അടച്ചുകഴിഞ്ഞു. പൊലീസ്‌ വെടിവെപ്പില്‍ രണ്ടുപേര്‍ മരിച്ചതായി സ്ഥിരീകരിക്കാത്ത വാര്‍ത്തയുണ്ട്‌. സാമൂഹിക വിരുദ്ധരാണ്‌ ഈ അക്രമസംഭവങ്ങള്‍ക്ക്‌ പിന്നിലെന്ന്‌ പഞ്ചാബ്‌ മുഖ്യമന്ത്രി പ്രകാശ്‌ സിംഗ്‌ ബാദല്‍ പറഞ്ഞു. 
ഇന്ത്യയില്‍ പൊതുതെരഞ്ഞെടുപ്പിനുശേഷം ഒരു ഗവണ്‍മെന്റ്‌ രൂപമെടുത്തുവരുന്ന സന്ദര്‍ഭമാണിത്‌. പ്രധാനമന്ത്രിയും 19 മന്ത്രിമാരും ഉള്‍പ്പെട്ട ഭരണകൂടത്തിന്റെ ആദ്യഘട്ടം സത്യപ്രതിജ്ഞ കഴിഞ്ഞതേയുള്ളൂ. വകുപ്പുവിഭജനംപോലും പൂര്‍ത്തിയായിട്ടില്ല. അടുത്തഘട്ടം മന്ത്രിമാരുടെ സത്യപ്രതിജ്ഞ വരുംദിവസം നടക്കും. സമാധാനപൂര്‍ണ്ണമായ തെരഞ്ഞെടുപ്പിലൂടെ ഇന്ത്യയില്‍ സുശക്തമായ ഒരു ഗവണ്‍മെന്റ്‌ ഭരണത്തില്‍ വരുന്നതില്‍ അസഹിഷ്ണുതയുള്ള അയല്‍ക്കാര്‍ ഉണ്ടാകാം. ഇന്ത്യയുടെ നാനാഅതിര്‍ത്തി രാജ്യങ്ങളിലും രാഷ്ട്രീയ അനിശ്ചിതത്വവും ആഭ്യന്തര കുഴപ്പങ്ങളും നിലനില്‍ക്കുന്നു. അതിനിടെ ഇന്ത്യന്‍ ജനാധിപത്യം ഒരു ലോകമാതൃകയായി വിജയക്കൊടി പാറിക്കുന്നതില്‍ അത്ഭുതം പ്രകടിപ്പിക്കുന്നവര്‍ 'അങ്ങനെ നെഗളിക്കേണ്ട ഇന്ത്യ' എന്ന്‌ അസൂയാപൂര്‍വ്വം കരുതുന്നുണ്ടാവുമോ ? അതിര്‍ത്തി സംസ്ഥാനമായ പഞ്ചാബില്‍ കലാപമുണ്ടാക്കി രാജ്യത്തെ അസ്ഥിരപ്പെടുത്താന്‍ വിദേശചാരസംഘടനകള്‍ ശ്രമിച്ചിട്ടുള്ളതിന്‌ സമീപഭൂതകാലത്തുതന്നെ ഉദാഹരണങ്ങളുണ്ട്‌.
പാകിസ്ഥാനിലെ ചാരസംഘടനയായ ഐ.എസ്‌.ഐ കാശ്മീരിലും മറ്റ്‌ അതിര്‍ത്തി പ്രദേശങ്ങളിലും ഒളിഞ്ഞും തെളിഞ്ഞും നടത്തിവരുന്ന ഇന്ത്യാവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ മറ്റൊരു തീക്കളിയാണ്‌ ഇപ്പോള്‍ പഞ്ചാബിലും ഹരിയാനയിലും പൊട്ടിപ്പുറപ്പെട്ട കലാപം. ഭീകരാക്രമണങ്ങളെ നിഗൂഢമായി ആസ്വദിക്കുകയും ഉത്സവം പോലെ നോക്കിക്കാണുകയും ചെയ്യുന്ന ഒരു വിശാലഹൃദയം ഇന്ത്യയ്ക്കുണ്ട്‌. എന്നുകരുതി മതങ്ങള്‍ തമ്മിലും മതവിശ്വാസികള്‍ക്കിടയിലും അന്തച്ഛിദ്രം വളര്‍ത്തി രാജ്യത്തെ അട്ടിമറിക്കാം എന്ന്‌ വിദേശത്തോ സ്വദേശത്തോ ഉള്ള ഏതെങ്കിലും വിധ്വംസകശക്തി ശ്രമിച്ചാല്‍ നേരിടാനും ഈ മഹാരാജ്യം സുസജ്ജമാണ്‌.

Monday 25 May 2009

പ്രധാനമന്ത്രിയുടെ പവിത്ര സംഘം


പുതിയ കേന്ദ്രമന്ത്രിസഭയുടെ ആദ്യഘട്ട വകുപ്പുവിഭജനം പൊതുവേ പ്രതീക്ഷിച്ചിരുന്നതുപോലെത്തന്നെയാണ്‌ നടത്തിയിരിക്കുന്നത്‌. എ.കെ. ആന്റണിക്ക്‌ പ്രതിരോധവും പി. ചിദംബരത്തിന്‌ ആഭ്യന്തരവും എസ്‌.എം. കൃഷ്‌ണയ്‌ക്ക്‌ വിദേശകാര്യവും നല്‍കിയത്‌ ദേശീയസുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ കൈകാര്യംചെയ്യാന്‍ പ്രഗല്‌ഭരുടെ നിര വേണമെന്ന ലക്ഷ്യത്തോടെയാവണം. സാമ്പത്തികമാന്ദ്യത്തിന്റെയും മറ്റും പശ്ചാത്തലത്തില്‍ നിര്‍ണായകപ്രാധാന്യമുള്ള ധനവകുപ്പ്‌ പരിചയസമ്പന്നനായ പ്രണബ്‌ മുഖര്‍ജിക്കും കൃഷിവകുപ്പ്‌ ശരദ്‌പവാറിനും റെയില്‍വേ മമതാബാനര്‍ജിക്കും നല്‍കിയിരിക്കുന്നു. ആഭ്യന്തരവും ബാഹ്യവുമായ ഒട്ടേറെ ഭീഷണികള്‍ രാജ്യം നേരിടുന്ന സാഹചര്യത്തില്‍ ആന്റണിക്കും ചിദംബരത്തിനും കൃഷ്‌ണയ്‌ക്കും വലിയ ഉത്തരവാദിത്വമാണ്‌ നിര്‍വഹിക്കാനുള്ളത്‌. മുന്‍മന്ത്രിസഭയില്‍ കൈകാര്യംചെയ്‌തിരുന്ന വകുപ്പുകള്‍തന്നെ ആന്റണിക്കും ചിദംബരത്തിനും നല്‍കിയത്‌ അവരുടെ മികച്ച പ്രവര്‍ത്തനത്തിനുള്ള അംഗീകാരമായി കാണാം. 
2006ല്‍ പ്രതിരോധമന്ത്രിയായ എ.കെ. ആന്റണി കാര്യക്ഷമതയും സംശുദ്ധമായ പ്രതിച്ഛായയുംകൊണ്ട്‌ ഏറെ ശ്രദ്ധേയനായി. പ്രതിരോധാവശ്യങ്ങള്‍ കണ്ടറിഞ്ഞ്‌ പ്രവര്‍ത്തിക്കുന്നതിലും ഇടപാടുകള്‍ അഴിമതിരഹിതവും സുതാര്യവുമാക്കുന്നതിലും അദ്ദേഹം ബദ്ധശ്രദ്ധനായിരുന്നു. മുംബൈ ഭീകരാക്രമണത്തെത്തുടര്‍ന്ന്‌, തീരദേശത്തിന്റെയും സമുദ്രസമ്പത്തിന്റെയും സുരക്ഷയ്‌ക്ക്‌ നാവികസേനയുടെ മേല്‍നോട്ടത്തില്‍ ഫലപ്രദമായ ത്രിതലസംവിധാനം പ്രതിരോധമന്ത്രാലയം ആവിഷ്‌കരിച്ചു. പ്രതിരോധഗവേഷണസ്ഥാപനത്തിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിലും വേതനവും മറ്റ്‌ ആനുകൂല്യങ്ങളും വര്‍ധിപ്പിച്ച്‌ സൈനികരുടെ ആത്മവീര്യം ഉയര്‍ത്തു ന്നതിലും ആന്റണി വലിയ പങ്കുവഹിച്ചു. കേരളത്തില്‍ പല പ്രതിരോധവ്യവസായയൂണിറ്റുകളും കൊണ്ടുവരാനും അദ്ദേഹത്തിനു കഴിഞ്ഞു. മൂന്നു സേനാവിഭാഗങ്ങളും മെച്ചപ്പെടുത്തുന്നതിന്‌ കൂടുതല്‍ ആയുധങ്ങളും മറ്റ്‌ ആധുനികസംവിധാനങ്ങളും വാങ്ങേണ്ടതുണ്ട്‌. പല ഇടപാടുകളും നിര്‍വഹണഘട്ടത്തിലാണ്‌. രാഷ്ട്രതാത്‌പര്യങ്ങള്‍ സംരക്ഷിച്ചും സുതാര്യത ഉറപ്പാക്കിയും ഇവയെല്ലാം കൈകാര്യംചെയ്യുക എന്നതാണ്‌ അദ്ദേഹത്തെ കാത്തിരിക്കുന്ന പ്രധാനദൗത്യങ്ങളില്‍ ചിലത്‌. 
മുംബൈ ഭീകരാക്രമണത്തിനുശേഷം ആഭ്യന്തരമന്ത്രിസ്ഥാനത്തെത്തിയ പി. ചിദംബരം രാജ്യസുരക്ഷയ്‌ക്കു വേണ്ടി നടത്തിയ പ്രവര്‍ത്തനങ്ങള്‍ വലിയ മതിപ്പുളവാക്കി. പുതിയ തീവ്രവാദവിരുദ്ധനിയമവും അന്വേഷണ ഏജന്‍സിയുടെ രൂപവത്‌കരണവും ഈ രംഗത്തെ ശ്രദ്ധേയമായ ചുവടുവെപ്പുകളാണ്‌. ഇത്തവണത്തെ പൊതുതിരഞ്ഞെടുപ്പ്‌ അട്ടിമറിക്കാന്‍ ഭീകരസംഘടനകള്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. അത്തരം ഭീഷണികള്‍ക്കെതിരെ ജാഗ്രത പാലിക്കാന്‍ ആഭ്യന്തരവകുപ്പിനു കഴിഞ്ഞു. ഭീകരരും ഛിദ്രശക്തികളും വര്‍ഗീയവാദികളും മറ്റും വീണ്ടും കുഴപ്പമുണ്ടാക്കാന്‍ ശ്രമിച്ചേക്കാം. രാജ്യത്തിന്റെ പുരോഗതിതന്നെ ആഭ്യന്തരസുരക്ഷിതത്വവുമായി ബന്ധപ്പെട്ടിരിക്കുന്നു. തുടങ്ങിവെച്ച നടപടികള്‍ മുന്നോട്ടുകൊണ്ടുപോകാനും ഈ രംഗത്ത്‌ ലക്ഷ്യംകൈവരിക്കാനും ചിദംബരത്തിനു കഴിയുമെന്ന വിശ്വാസമാണ്‌ പൊതുവേയുള്ളത്‌. 
എസ്‌.എം. കൃഷ്‌ണ വിദേശകാര്യമന്ത്രിസ്ഥാനത്ത്‌ പുതുമുഖമാണെങ്കിലും രാഷ്ട്രീയ, ഭരണമണ്ഡലങ്ങളില്‍ പ്രാഗല്‌ഭ്യം തെളിയിച്ചിട്ടുള്ളയാളാണ്‌. അയല്‍രാജ്യങ്ങളിലെ, വിശേഷിച്ച്‌ പാകിസ്‌താനിലെയും ശ്രീലങ്കയിലെയും മറ്റും സ്ഥിതിഗതികളില്‍ ഇന്ത്യയ്‌ക്ക്‌ ആശങ്കയുണ്ട്‌. വര്‍ണ, വര്‍ഗ, രാഷ്ട്രീയവ്യവസ്ഥകള്‍ക്കതീതമായി രാജ്യങ്ങള്‍തമ്മില്‍ സമാധാനപരമായ സഹവര്‍ത്തിത്വം പുലര്‍ത്തണമെന്നാണ്‌ ഇന്ത്യ ആഗ്രഹിച്ചുപോന്നിട്ടുള്ളത്‌. ഭീകരതയ്‌ക്കെതിരെ നിതാന്തജാഗ്രത പാലിച്ചുകൊണ്ടുതന്നെ പാകിസ്‌താനുമായുള്ള സമാധാനപ്രക്രിയ പുനരാരംഭിക്കണം. ശ്രീലങ്കയിലെ തമിഴരുടെ പ്രശ്‌നങ്ങളും പരിഹരിക്കപ്പെടേണ്ടതുണ്ട്‌. അന്താരാഷ്ട്ര നിയമങ്ങളിലും പ്രശ്‌നങ്ങളിലുമുള്ള അവഗാഹം, തന്നെ കാത്തിരിക്കുന്ന വിഷയങ്ങള്‍ കൈകാര്യംചെയ്യുന്നതിന്‌ വിദേശകാര്യ മന്ത്രിക്ക്‌ സഹായകമാകു മെന്നാശിക്കാം. ദേശീയസുരക്ഷ ആഭ്യന്തര, പ്രതിരോധ, വിദേശകാര്യവകുപ്പുകളുടെ പ്രവര്‍ത്തനമികവിനെ ആശ്രയിച്ചാണിരിക്കുന്നത്‌. 

Saturday 23 May 2009

Santhosh Madhavayaaaaaaaaaaaaaa



B-ßo-b-X-bp-sS- a-d-hnð- A-cp-Xm-bv-a-IÄ-am-{Xw- sN-bv-Xp-Iq-«p-ó- Im-]-Sy-¡mÀ-s¡-ñm-ap-Å- Xm-¡o-Xm-Wv- "-A-ar-X-ssN-X-\y-'- F-ó- k-t´m-jv- am-[-h-\v- tIm-S-Xn-\ð-In-b- in-£.- {]m-b-]qÀ-¯n-bm-Im-¯- s]--Ip-«n-I-sf- ssew-Kn-I-am-bn- ]o-Un-¸n-¨- tI-kn-em-Wv- A-bm-sf- 16 hÀ-jw- I-Tn-\-X-S-hn-\pw- 2,-20,-000 cq-]- ]n-g-sbm-Sp-¡m-\pw- in-£n-¨-Xv.- B-{i-aw- sI-«n-bpw- k-am-\-am-b- X-«n-¸p-Øm-]-\-§-fp-ïm-¡n-bpw- s]--hm-Wn-`w-ap-Xð- cm-Py-t{Zm-l- {]-hÀ-¯-\w-h-sc- \-S-¯p-ó- X-«n-¸p-ImÀ- k-aq-l-¯nð- Xp-d-óp-Im-«-s¸-Sp-ó-Xn-\pw- hn-Nm-c-W- sN-¿-s¸-Sp-ó-Xn-\pw- P-\-§-fnð-\n-óv- H-ä-s¸-Sp-ó-Xn-\pw- k-t´m-jv-am-[-h-³ kw-`-hw- Im-c-W-am-bn-«p-ïv.- tI-c-f-¯n-sâ- {]-_p-²-X- A-h-Im-i-s¸-Sp-ó- km-aq-ly-´-co-£-¯nð-t¸m-epw- C-¯-cw- Im-]-Sy-¡mÀ- X-g-¨p-h-fÀ-óp- F-ó-Xv- Ku-c-h-am-bn- ]-cn-tim-[n-¡-s¸-tS-ï- hn-j-b-am-Wv.- A-¯-c-sam-cp- ]-cn-tim-[-\-bv-¡v- XoÀ-¨-bm-bpw- DuÀ-Pw- \ð-Ip-ó-Xm-Ipw- k-t´m-jv- am-[-h-\p- e-`n-¨- in-£.- am-[y-a- hmÀ-¯- h-ó-Xn-s\-¯p-SÀ-óv- \-S-¯n-b- A-t\z-j-W-am-Wv- k-t´m-jv- am-[-h-sâ- \n-Ir-ã-am-b- ap-Jw- \n-b-a-¯n-\p-ap-ón-se-¯n-¨-Xv.- A-Xn-sâ- Xp-SÀ-¨-bm-bn- A-t\-Iw- B-ßo-b-¯-«n-¸p-Im-cp-sS- X-\n-\n-dw- ]p-d-¯p-h-cn-I-bp-ïm-bn.- A-cm-{ão-b-X-bpw- A-cm-P-I-Xz-hpw- k-aq-l-¯nð- I-S-óp-I-b-dp-t¼m-gm-Wv- C-¯-cw- X-«n-¸p-ImÀ- sIm-bv-¯n-\n-d-§p-ó-Xv.- {]-ap-J- am-[y-a-§Ä-t]m-epw- "-A-Ûp-X- c-£m-b-{´-'-§-fp-sS-bpw- a-{´-hm-Zn-I-fp-sS-bpw- {]-Nm-c-I-cm-hp-I-bpw- k-aq-l-¯n-se- D-ó-X- hy-àn-Xz-§Ä- X-«n-¸p-ImÀ-¡v- Ip-S-]n-Sn-¡p-I-bpw- sN-¿p-ó- A-h-Ø-bnð- Xn-cp-¯ð-{]-{In-b- F-fp-¸-a-ñ.- F-ómð,- \m-«n-se- ]p-tcm-K-a-\-{]-Øm-\-§Ä-¡v- A-¯-c-sam-cp- Xn-cp-¯ð-{]-{In-b-¡v- ap-³ssI-sb-Sp-¡m-Xn-cn-¡m-\p-am-In-ñ.- C-óv- k-t´m-jv- am-[-h-\p- e-`n-¨- in-£- A-¯-c-¯n-ep-Å- F-ñm- Im-]-Sy-¡mÀ-¡pw- hm-§n-s¡m-Sp-¡m-\p-Å- C-S-s]-S-em-Wp-ïm-tI-ï-Xv.- tI-k-t\z-j-Ww- ^-e-{]-Z-am-bn- ]qÀ-¯n-bm-¡n-b,- A-Xn-th-Kw- Ip-ä-hm-fn-¡v- in-£- hm-§n-s¡m-Sp-¯- s]m-eo-kn-s\- A-`n-\-µn-¡m-\pw- Cu- k-µÀ-`w- hn-\n-tbm-Kn-¡-s«.- 

മാറാടും മുത്തങ്ങയും മറക്കരുത്‌



ആറുപേരുടെ ദാരുണമായ മരണത്തിനിടയാക്കിയ ചെറിയതുറയിലെ വെടിവെയ്പ്‌ നിസ്സാരമായൊരു നടപടിയല്ല. കര്‍ത്തവ്യ നിര്‍വ്വഹണശേഷി നഷ്ടപ്പെട്ട ഒരു സര്‍ക്കാരിന്റെ കീഴിലുള്ള പൊലീസിന്റെ കാടത്തം നിറഞ്ഞ അഴിഞ്ഞാട്ടമാണ്‌. ഒരു തിരഞ്ഞെടുപ്പ്‌ പരാജയത്തിന്റെ മടുപ്പും വെറുപ്പും വിട്ടുമാറുന്നതിന്‌ മുമ്പെ ജനങ്ങളെ പാഠംപഠിപ്പിക്കാനിറങ്ങിയ ഭരണകൂടത്തിന്റെ കിങ്കര നടപടിയാണ്‌ ചെറിയതുറയിലുണ്ടായതെന്ന്‌ ആരെങ്കിലും ആക്ഷേപിച്ചാല്‍ അവരെ കുറ്റംപറയാനാവില്ല. ഒരു തെരുവ്‌ തെമ്മാടി സൃഷ്ടിച്ച കുഴപ്പം ആറ്‌ മനുഷ്യജീവനാണ്‌ നഷ്ടപ്പെടുത്തിയതെങ്കില്‍ ഗുണ്ടാ ഭരണം പെരുകിവരുന്ന കേരളത്തില്‍ ഇനിയെത്ര വെടിവെപ്പുകള്‍ വേണ്ടിവരും?
തിരഞ്ഞെടുപ്പില്‍ തോറ്റതിന്റെ അരിശമാണോ ചെറിയതുറയിലെ ന്യൂനപക്ഷങ്ങളുടെ നെഞ്ചില്‍ നിറയൊഴിച്ചുകൊണ്ട്‌ ഇടത്‌ സര്‍ക്കാര്‍ തീര്‍ത്തതെന്ന ചില തീവ്രപക്ഷക്കാരുടെ നിലപാടുപോലും ഈ ദാരുണ നിമിഷത്തില്‍ സാധൂകരിക്കപ്പെടും.

വെടിവെച്ച പൊലീസിന്റെ നടപടി സമാധാന സംരക്ഷണാര്‍ത്ഥമാണെന്ന്‌ ആര്‍ക്കും ന്യായീകരിക്കാനാവില്ല. ഇതിലും വലിയ സംഘര്‍ഷത്തെയും രോഷപ്രകടനത്തെയും സമര്‍ത്ഥമായി കൈകാര്യം ചെയ്ത പാരമ്പര്യം കേരള പൊലീസിനുണ്ട്‌. ഒമ്പതുപേര്‍ കൊല്ലപ്പെട്ട മാറാട്‌ കടപ്പുറത്തേക്ക്‌ നിമിഷങ്ങള്‍ക്കകം കടന്നെത്തിയ പൊലീസ്‌ വ്യൂഹത്തെ നേരിടാന്‍ സ്ത്രീകളടക്കമുള്ള ആള്‍ക്കൂട്ടമായിരുന്നു സംഘടിച്ചുനിന്നത്‌. ഒമ്പതുപേരുടെ ശവശരീരങ്ങള്‍ ഒരു ഭാഗത്ത്‌; പരുക്കേറ്റവര്‍ അതിലേറെ; തടയാനെത്തിയ പൊലീസിന്‌ മുന്നില്‍ ആയുധമേന്തിയ ആള്‍ക്കൂട്ടം. എന്നാല്‍ ഒരു വെടിവെയ്പോ ലാത്തിച്ചാര്‍ജ്ജോ ടിയര്‍ഗ്യാസോ പ്രയോഗിക്കാതെ മാറാട്ടെ രോഷജനതയെ പിരിച്ചുവിടാന്‍ അന്നത്തെ പൊലീസിന്‌ സാധിച്ചു. അതേ പൊലീസ്‌ തന്നെയാണ്‌ ഇന്നുള്ളത്‌. പക്ഷെ, പൊലീസിന്‌ അന്നത്തെ മുഖ്യമന്ത്രി എ കെ ആന്റണി മുഖംനോക്കാതെ നീതി നടപ്പാക്കാനുള്ള അധികാരം നല്‍കിയിരുന്നു. അതുകൊണ്ടായിരുന്നു മാറാടിനുശേഷം ഒരുതുള്ളി രക്തം കേരളത്തില്‍ തെറിച്ചുവീഴാതിരുന്നത്‌.

ഉത്തര മലബാറിലെ ചോരപ്പുഴ വറ്റിയതും കൊലപാതകികള്‍ കൊലക്കത്തി താഴെയിട്ടതും നീതിമുഖമുള്ള പൊലീസിനെ പേടിച്ചായിരുന്നു. പക്ഷെ; ആന്റണിയുടെ ആത്മാര്‍ത്ഥതയെ അന്നത്തെ പ്രതിപക്ഷം തിരിച്ചറിഞ്ഞില്ല. മാറാടിനെ മാന്തി പുണ്ണാക്കാന്‍ സംഘ്പരിവാറിനേക്കാള്‍ ആവേശത്തോടെ അവര്‍ രംഗത്തിറങ്ങി. തീയണക്കാന്‍ യു ഡി എഫ്‌ സര്‍ക്കാര്‍ വെള്ളമൊഴിച്ചപ്പോള്‍ സി പി എം ടാങ്കില്‍നിന്നും പമ്പ്‌ ചെയ്തത്‌ പെട്രോളായിരുന്നു. ഒരു ഭാഗത്തുനിന്നും ഇരയെയും മറുഭാഗത്തുനിന്ന്‌ വേട്ടക്കാരനെയും സി പി എം ഉത്തേജനം നല്‍കി പ്രോത്സാഹിപ്പിച്ചു. മാറാട്‌ കലാപത്തില്‍ ഒട്ടനവധി നിരപരാധികള്‍ക്ക്‌ ജീവന്‍ നഷ്ടമാവുകയും സ്വത്തുക്കള്‍ തകര്‍ക്കപ്പെടുകയും ചെയ്തത്‌ മനുഷ്യത്വമുള്ളവരെല്ലാം ദുഖത്തോടെയാണ്‌ ഓര്‍ക്കുന്നതെങ്കില്‍ രാഷ്ട്രീയ നേട്ടത്തിന്റെ തുലാസില്‍ നോക്കിയായിരുന്നു സി പി എം മാറാടിനെ വിലയിരുത്തിയത്‌. 

ഒരു ആദിവാസി വെടിയേറ്റ്‌ മരിക്കുകയും ഒരു പൊലീസുകാരന്‍ ബന്ധനസ്ഥനായ നിലയില്‍ വെട്ടേറ്റ്‌ കൊല്ലപ്പെടുകയും ചെയ്ത മുത്തങ്ങ സംഭവത്തില്‍ സി പി എം നടത്തിയ മുതലെടുപ്പ്‌ അങ്ങേയറ്റം നിന്ദ്യമായിരുന്നു. ആദിവാസി ഭൂമി വിതരണത്തില്‍ അങ്ങേയറ്റം അനുകൂലമായ നിലപാട്‌ സ്വീകരിച്ച ആന്റണി സര്‍ക്കാരിനെതിരെ ഒരു കലാപമായി തീവ്രവാദി സംഘടനകള്‍ ഭൂസമരത്തെ വളര്‍ത്തുകയായിരുന്നു. വെടിവെയ്പില്‍ കൊല്ലപ്പെട്ട ജോഗിയെ രക്തസാക്ഷിയായി പ്രഖ്യാപിച്ച സി പി എം കലാപകാരികളുടെ വെട്ടേറ്റ്‌ മരിച്ച പൊലീസുകാരനെ മര്‍ദ്ദകനായി ചിത്രീകരിച്ചു.കെ കരുണാകരന്‍ മുഖ്യമന്ത്രിയായ കാലത്ത്‌ പാലക്കാട്ടെ പുതുപ്പള്ളി തെരുവില്‍ വെടിയേറ്റ്‌ മരിച്ച സിറാജുന്നീസ എന്ന ബാലികയുടെ മൃതദേഹവും ചുമന്ന്‌ സി പി എം നടത്തിയ ചൂതാട്ടം കേരളം മറന്നിട്ടില്ല. വര്‍ഗീയ കലാപത്തെയും സി പി എം രാഷട്രീയ മുതലെടുപ്പിനുവേണ്ടി ഉപയോഗിച്ചു. ആര്‍ എസ്‌ എസിനേക്കാള്‍ വലിയ വര്‍ഗീയ പ്രചാരകരായി ഇക്കാലയളവില്‍ രംഗത്തെത്തിയത്‌ സി പി എം ആയിരുന്നു.

തലശേരിയും പുതുപ്പള്ളി തെരുവും മുത്തങ്ങയും മാറാടും നമുക്ക്‌ ചില തിരിച്ചറിവുകള്‍ നല്‍കുന്നു. ഭരണ-പ്രതിപക്ഷ ചിന്തകളില്ലാതെയാണ്‌ ഇത്തരം നിര്‍ണ്ണായക വേളകളില്‍ കോണ്‍ഗ്രസും യു ഡി എഫും തീയണക്കാന്‍ മുന്നിട്ടിറങ്ങാറുള്ളത്‌. പക്ഷെ, പലപ്പോഴും സി പി എമ്മിന്റെ പ്രവര്‍ത്തനം തീയാളുമ്പോള്‍ വാഴവെട്ടാനൊരുങ്ങുന്ന രീതിയിലാണ്‌. 
തീയാളുമ്പോള്‍ ചെറിയതുറയിലെത്തിയ ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും അവിടെ എണ്ണ ഒഴിച്ചില്ല; അവര്‍ സൗഹാര്‍ദ്ദത്തിന്റെ സാന്ത്വന സന്ദേശം നല്‍കി. പൈറ്റ്ദിവസം സംഭവസ്ഥലത്തെത്തിയ മുഖ്യമന്ത്രിയും മന്ത്രികൂട്ടവും ഒരു പ്രത്യേക സമുദായത്തെ കുറ്റപ്പെടുത്തുകയായിരുന്നു. അതിന്റെ പ്രതിഫലനമായിരുന്നു പാര്‍ട്ടി മുഖപത്രത്തില്‍ കണ്ടത്‌.

Friday 22 May 2009

ഡോ. മന്‍മോഹന്‍ സിംഗ്‌:ലോകം ഈ വിജയത്തെ വാഴ്ത്തുന്നു.


 സൗമ്യവും നിശബ്ദവുമായി ഡോ. മന്‍മോഹന്‍ സിംഗ്‌ ആവിഷ്ക്കരിച്ച നയപരിപാടികളുടെ നേട്ടമായി ലോകം ഈ വിജയത്തെ വാഴ്ത്തുന്നു. നിര്‍ഭാഗ്യവശാല്‍ പാകിസ്ഥാന്‍, നേപ്പാള്‍ തുടങ്ങിയ അയല്‍രാജ്യങ്ങള്‍ ഇതുവരെ ഒന്നും പറഞ്ഞിട്ടില്ല. ശ്രീലങ്കയിലെ പോലെ ആ അയല്‍രാജ്യങ്ങളിലെ ആഭ്യന്തര പ്രശ്നങ്ങളില്‍ അവിടുത്തെ നേതാക്കള്‍ വ്യാപൃതരായിരിക്കാം.

മൂന്നാംമുന്നണി ഉണ്ടാക്കി രാജ്യംപിടിച്ചടക്കും എന്ന്‌ പറഞ്ഞ്‌ തെരഞ്ഞെടുപ്പിന്‌ ഇറങ്ങിയ ഇടതുപക്ഷ നേതാക്കള്‍, നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍ ഇപ്പോള്‍ അണ്ടി കളഞ്ഞ അണ്ണാനെ പ്പോലെയാണ്‌. പതിനാലാം ലോക്സഭയില്‍ ഇടതുപക്ഷത്തിന്‌ ഉണ്ടായിരുന്ന അംഗബലത്തിന്റെ പകുതിപോലും ഇപ്പോള്‍ അവര്‍ക്കില്ല. ഡോ.മന്‍മോഹന്‍ സിംഗ്‌ സര്‍ക്കാര്‍ നടപ്പാക്കിയ ജനോപകാരപ്രദങ്ങളായ നയങ്ങളെല്ലാം തങ്ങളുടെ ആശയമായിരുന്നുവെന്ന്‌ തെരഞ്ഞെടുപ്പ്‌ കാലത്ത്‌ സി.പി.എം നേതാവ്‌ പ്രകാശ്‌ കാരാട്ട്‌ ആവര്‍ത്തിച്ച്‌ പറഞ്ഞുകൊണ്ടിരുന്നു. ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതി, കാര്‍ഷിക വായ്പാ കുടിശിക റദ്ദാക്കല്‍ എന്നിവയെല്ലാം ജനങ്ങളെ ആകര്‍ഷിക്കുന്നത്‌ കണ്ട്‌; ഇടതുപക്ഷം നാലരക്കൊല്ലം യു.പി.എ ഗവണ്‍മെന്റിന്‌ പുറംപിന്തുണ നല്‍കിയതിന്റെ പേരില്‍ ഭരണനേട്ടം സ്വന്തമാക്കാന്‍ ശ്രമിച്ചപ്പോള്‍ കാര്യബോധമുള്ള വോട്ടര്‍മാര്‍ ഉള്ളില്‍ ചിരിക്കുകയായിരുന്നു.

കോണ്‍ഗ്രസിനെ തോല്‍പ്പിച്ച്‌ രാജ്യഭരണം പിടിക്കാനിറങ്ങിയ മൂന്നാം മുന്നണിയുടെ തലതൊട്ടപ്പനായ എച്ച്‌.ഡി.ദേവഗൗഡ (ജനതാദള്‍-എസ്‌) കോണ്‍ഗ്രസിനെ പിന്തുണ അറിയിക്കാന്‍ മകന്‍ കുമാരസ്വാമിയെ ഡല്‍ഹിയിലേക്ക്‌ അയച്ചു. തെരഞ്ഞെടുപ്പ്‌ വിജ്ഞാപനം വന്നപ്പോള്‍ രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനമായ യു.പിയില്‍ കോണ്‍ഗ്രസുമായി സീറ്റ്‌ പങ്കിടാന്‍ വിസമ്മതിച്ച സമാജ്‌വാദി പാര്‍ട്ടി ഇപ്പോള്‍ കോണ്‍ഗ്രസ്‌ നേതൃത്വം ആവശ്യപ്പെടാതെ തന്നെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവരുടെ എം.പിമാരുടെ പിന്തുണ രാഷ്ട്രപതിയെ അറിയിച്ചിരിക്കുന്നു. യു.പി സംസ്ഥാനം ഭരിക്കുന്ന ബഹുജന്‍ സമാജ്പാര്‍ട്ടി സ്വമേധയാ കോണ്‍ഗ്രസിന്‌ നിരുപാധിക പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നു. പഴയ ഒരു ശൈലിയില്‍ പറഞ്ഞാല്‍, അഹമഹമിഹയാ വിവിധ പാര്‍ട്ടികള്‍ കേന്ദ്രത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസിന്‌ പിന്തുണയും വാഗ്ദാനം ചെയ്ത്‌ ഒന്നൊന്നായി മുന്നോട്ടുവരികയാണ്‌.

കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടികളാകട്ടെ അവരുടെ പരമ്പരാഗത ശക്തിപ്രദേശങ്ങളായ പടിഞ്ഞാറെ ബംഗാളിലും കേരളത്തിലും ഏറ്റ പ്രഹരത്തിന്റെ കാരണം തിരഞ്ഞ്‌ ഇരുട്ടില്‍ത്തപ്പുന്നു. ബംഗാള്‍ മുഖ്യമന്ത്രി ബുദ്ധദേവ്‌ ഭട്ടാചാര്യയെ കാണാനില്ല. എവിടെയോ ഇരുന്ന്‌ അദ്ദേഹം രാജി സന്നദ്ധത പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചു. കേരള മുഖ്യമന്ത്രി അച്യുതാനന്ദന്‍ തോല്‍വിയുടെ കാരണം സംസ്ഥാനത്തെ പാര്‍ട്ടി നേതൃത്വത്തിന്റെ അപഥ സഞ്ചാരം മൂലമാണെന്ന്‌ പറയാന്‍ പദാവലികളും തേച്ചുമിനുക്കി ഡല്‍ഹിയിലെത്തി. മറിച്ച്‌ ഭരണത്തിന്റെ പിടിപ്പുകേടുകൊണ്ടാണ്‌ തോറ്റതെന്ന്‌ കുറ്റപ്പെടുത്താന്‍ മുഷ്ടി ചുരുട്ടി സി.പി.എം സെക്രട്ടറി പിണറായി വിജയനും പി ബി യോഗത്തിനെത്തി. ഇതൊക്കെകണ്ട്‌ പ്രകാശ്‌ കാരാട്ട്‌ ഉള്ളില്‍ ചിരിക്കുകയാണ്‌. പറ്റിയാല്‍ പ്രധാനമന്ത്രിയാകാന്‍ രഹസ്യമായി അഭിലഷിച്ച ആളാണല്ലോ കാരാട്ട്‌.

അടുത്ത കേന്ദ്രസര്‍ക്കാരിനെ താന്‍ തീരുമാനിക്കുമെന്ന്‌ അഹങ്കരിച്ച കുമാരി ജയലളിത ഫലം പുറത്തുവന്നശേഷം ഇതുവരെ സംസാരിച്ചിട്ടില്ല. വാക്കുകളുടെ വിസ്മയമില്ലാതെ, സൗമ്യതകൊണ്ടും വിനയം കൊണ്ടും എന്നാല്‍ ഉറച്ച ലക്ഷ്യബോധം കൊണ്ടും വാഗ്ദാന പാലനത്തിന്റെ മാന്യതകൊണ്ടും ജനങ്ങളുടെ മനസ്സില്‍ പ്രതിഷ്ഠനേടിയ ഡോ.മന്‍മോഹന്‍ സിംഗിനെ കോണ്‍ഗ്രസിന്റെ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ ലീഡറായി എ.ഐ.സി.സി അധ്യക്ഷ ഇന്നലെ നാമനിര്‍ദ്ദേശം ചെയ്തു. അന്തര്‍ദേശീയ തലത്തില്‍ പ്രശസ്തനായ ധനശാസ്ത്രജ്ഞന്‍ ആണ്‌ ഡോ.മന്‍മോഹന്‍ സിംഗ്‌. അന്താരാഷ്ട്ര വേദികളില്‍ അദ്ദേഹം എത്തുമ്പോള്‍ ലോകരാഷ്ട്രങ്ങളുടെ തലവന്‍മാര്‍ എഴുന്നേറ്റ്‌ നിന്ന്‌ ബഹുമാനപൂര്‍വ്വം ആദരിക്കുന്നു. അത്തരമൊരു ആദരവ്‌ മുമ്പ്‌ ലഭിച്ചിട്ടുള്ള ഇന്ത്യക്കാര്‍ വിരലിലെണ്ണാന്‍ തന്നെയില്ല.

ശാസ്ത്രലോകം ആദരിച്ചിരുന്ന സത്യേന്ദ്രനാഥ ബോസ്‌, സാഹിത്യലോകം ആദരിച്ചിരുന്ന മഹാകവി ടാഗോര്‍, ഇന്ത്യയുടെ ഒന്നാമത്തെ പ്രധാനമന്ത്രി പണ്ഡിറ്റ്‌ ജവഹര്‍ലാല്‍ നെഹ്‌റു... ഇങ്ങനെ ചുരുക്കം പേരുടെ നിരയിലേക്കാണ്‌ ധനശാസ്ത്ര വിദഗ്ധനെന്ന ബഹുമതിയോടെ ഡോ.മന്‍മോഹന്‍ സിംഗ്‌ കടന്നുവരുന്നത്‌. (മഹാത്മജിയുടെ മഹത്വം ലോകം തിരിച്ചറിഞ്ഞത്‌ അദ്ദേഹം രക്തസാക്ഷിയായശേഷമാണ്‌)നെഹ്‌റുവിന്‌ ഇന്ത്യന്‍ പാര്‍ലമെന്റിലെ പ്രതിപക്ഷനിര അര്‍പ്പിച്ച ബഹുമാനം ഓര്‍ത്തുപോകുന്നു. കമ്മ്യൂണിസ്റ്റ്‌ നേതാവായിരുന്ന എ.കെ.ഗോപാലന്‍, സോഷ്യലിസ്റ്റുകളായിരുന്ന ഡോ.രാം മനോഹര്‍ ലോഹ്യ, നാഥ്‌ പൈ, ജയപ്രകാശ്‌ നാരായണ്‍ തുടങ്ങിയവരുടെ കാലത്തെക്കുറിച്ച്‌ ഇപ്പോള്‍ പറഞ്ഞിട്ട്‌ കാര്യമില്ല. എങ്കിലും മന്‍മോഹന്‍ സിംഗിനെ വ്യക്തിപരമായി അധിക്ഷേപിക്കാന്‍ ശ്രമിച്ചവര്‍ പശ്ചാത്തപിക്കേണ്ട സമയമാണിത്‌. അല്ലെങ്കില്‍ അവര്‍ മനുഷ്യരാണെന്ന്‌ കരുതാന്‍ വിഷമം.

Tuesday 19 May 2009

രാഹുല്‍ ഗാന്ധി "വകുപ്പില്ലാ മന്ത്രി" ആയേക്കും...


കോണ്‍ഗ്രസിന്‍റെ വിജയ ശില്‍പ്പി രാഹുല്‍ ഗാന്ധി പുതിയ മന്ത്രിസഭയിലെ അംഗമാവണം എന്ന ആവശ്യം ശക്തമാവുന്നു. രാഹുലിനെ വകുപ്പില്ലാത്ത മന്ത്രി ആയി ഉള്‍പ്പെടുത്തി ഭരണ പരിചയം നല്‍കണമെന്നാണ് മുതിര്‍ന്ന പാര്‍ട്ടി നേതാക്കള്‍ ആവശ്യപ്പെടുന്നത്.

പ്രത്യേക വകുപ്പ് നല്‍കാതിരുന്നാല്‍ രാഹുലിന് ഭരണ പരിചയം ലഭിക്കുകയും അതേസമയം, സംഘടനാ പ്രവര്‍ത്തനത്തില്‍ ശ്രദ്ധയൂന്നാനും സാധിക്കുമെന്നാണ് കോണ്‍ഗ്രസിലെ ഒരു വിഭാഗം കരുതുന്നത്.

കോണ്‍ഗ്രസിന് അവിശ്വസനീയ മുന്നേറ്റം നടത്താന്‍ രാഹുല്‍ ഗാന്ധി നടത്തിയ നീക്കങ്ങളെ പാര്‍ട്ടി അംഗീകരിക്കുന്നതിന്‍റെ പ്രതിഫലനമാണ് രാഹുല്‍ മന്ത്രിസ്ഥാനം സ്വീകരിക്കണം എന്ന ആവശ്യം ശക്തമാവുന്നത്. എന്നാല്‍, മന്ത്രിപദത്തെക്കാള്‍ തനിക്ക് പഥ്യം സംഘടനാ പ്രവര്‍ത്തനമാണെന്നാണ് രാഹുല്‍ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.

പുറം തിരിഞ്ഞു നിന്ന ലാലുവിനെ അവഗണിച്ച് ബീഹാറില്‍ ഒറ്റയ്ക്ക് മത്സരിച്ച് പാര്‍ട്ടി സാന്നിധ്യം തെളിയിച്ചതും ഇന്ത്യന്‍ രാഷ്ട്രീയത്തിനെ നിര്‍ണയിക്കുന്ന സംസ്ഥാനമായ ബീഹാറില്‍ പാര്‍ട്ടി നടത്തിയ മുന്നേറ്റവും രാഹുലിന്‍റെ സംഘാടക ശേഷിയാണ് വ്യക്തമാക്കുന്നത്. 

തുടര്‍ന്നും, നിര്‍ണായക സംസ്ഥാനങ്ങളായ യുപിയിലും ബീഹാറിലും രാഹുലിന്‍റെ സജീവ സാന്നിധ്യം ഉണ്ടാവണമെന്നാണ് പാര്‍ട്ടി ആഗ്രഹിക്കുന്നത്. മൊത്തം 120 ലോക്സഭാ സീറ്റുകള്‍ ഉള്ള ഈ സംസ്ഥാനങ്ങളില്‍ ആധിപത്യം ഉറപ്പിക്കാന്‍ രാഹുലിനെ മന്ത്രി സഭയില്‍ ഉള്‍പ്പെടുത്തുകയും അതേസമയം സംഘടനാ പ്രവര്‍ത്തനത്തിന് വഴിയൊരുക്കുകയും ചെയ്യാന്‍ പാര്‍ട്ടി കളമൊരുക്കിയേക്കും.

Thursday 14 May 2009

വര്‍ധിപ്പിച്ച മെഡിക്കല്‍ സീറ്റ്‌: തൃശ്ശൂരിന്‌ അംഗീകാരം,കോട്ടയം, ആലപ്പുഴ തീരുമാനം പിന്നീട്‌ ...


മൂന്ന്‌ വര്‍ഷം മുമ്പ്‌ തൃശ്ശൂര്‍, കോട്ടയം, ആലപ്പുഴ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ വര്‍ധിപ്പിച്ച 150 മെഡിക്കല്‍ സീറ്റുകളില്‍ തൃശ്ശൂരിലെ 50 സീറ്റിന്‌ മാത്രം മെഡിക്കല്‍ കൗണ്‍സില്‍ ഓഫ്‌ ഇന്ത്യ അംഗീകാരം നല്‍കിയതായി അറിയുന്നു. 

എന്നാല്‍ കോട്ടയം, ആലപ്പുഴ മെഡിക്കല്‍കോളേജുകളില്‍ സൗകര്യങ്ങള്‍ അപര്യാപ്‌തമായതിനാല്‍ മൂന്നാഴ്‌ചയ്‌ക്കകം സൗകര്യങ്ങള്‍ സംബന്ധിച്ച 'കംപ്ലെയന്‍സ്‌' റിപ്പോര്‍ട്ട്‌ നല്‍കാനും കൗണ്‍സില്‍ സമയം നല്‍കിയിട്ടുണ്ട്‌. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും ഈ കോളേജുകളിലെ കൂട്ടിയ സീറ്റുകളുടെ ഭാവി തീരുമാനിക്കപ്പെടുക. 

കൂടുതല്‍ അധ്യാപകരെ നിയമിക്കുക, പഠനത്തിനാവശ്യമായ തിയേറ്റര്‍ സൗകര്യം പൂര്‍ത്തിയാക്കുക തുടങ്ങിയ ഒട്ടേറെ കാര്യങ്ങളിലാണ്‌ മെഡിക്കല്‍ കൗണ്‍സില്‍ അതൃപ്‌തി രേഖപ്പെടുത്തിയത്‌. കൂടുതല്‍ അധ്യാപകരെ നിയമിക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ തീവ്രശ്രമം നടത്തി, നിയമനം ഉറപ്പാക്കി മെഡിക്കല്‍ കൗണ്‍സിലിന്റെ അംഗീകാരം ലഭ്യമാക്കുമെന്നുതന്നെയാണ്‌ തന്റെ പ്രതീക്ഷയെന്ന്‌ ആലപ്പുഴ മെഡിക്കല്‍ കോളേജ്‌ പ്രിന്‍സിപ്പല്‍ റംലാബീവി പറഞ്ഞു. 

എന്നാല്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ അധ്യാപക തസ്‌തികയില്‍ 550 ഒഴിവുകള്‍ നികത്താതെ കിടക്കുകയാണ്‌. മൂന്ന്‌ വര്‍ഷത്തിനുള്ളില്‍ ആകെ 26 അധ്യാപകരെ നിയമിക്കാന്‍ മാത്രമേ സര്‍ക്കാരിന്‌ കഴിഞ്ഞിട്ടുള്ളു. പി.ജി. ഡിഗ്രിയുള്ള ഡോക്ടര്‍മാരുടെ ലഭ്യതക്കുറവ്‌, ആകര്‍ഷകമല്ലാത്ത വേതനഘടന എന്നിവ കാരണം അധ്യാപകരെ കിട്ടാത്ത സ്ഥിതിയുണ്ട്‌. 

മെഡിക്കല്‍ കൗണ്‍സില്‍ പരിശോധനയ്‌ക്ക്‌ വരുമ്പോള്‍ മറ്റ്‌ മെഡിക്കല്‍ കോളേജിലെ അധ്യാപകരെ താത്‌ക്കാലിക സ്ഥലംമാറ്റം നല്‍കി, മുട്ടുശാന്തിക്കായി അംഗീകാരം വാങ്ങിയെടുക്കുന്ന രീതിയാണ്‌ തുടര്‍ന്നിരുന്നത്‌. എന്നാല്‍ ഈ ആവശ്യം മെഡിക്കല്‍കോളേജ്‌ ടീച്ചര്‍മാരുടെ സംഘടന കെ.ജി.എം.സി.ടി. സര്‍ക്കാരിന്റെ 'കളി'ക്ക്‌ കൂട്ടുനില്‍ക്കാതെ നിസ്സഹകരണം പ്രഖ്യാപിച്ചിരുന്നു. 

ആലപ്പുഴയില്‍ വണ്ടാനത്തെ തിയേറ്റര്‍ കോംപ്ലക്‌സ്‌ പണി തീരാത്തതും ആസ്‌പത്രി പൂര്‍ണമായി മാറ്റാത്തതും മെഡിക്കല്‍ കൗണ്‍സില്‍ പ്രശ്‌നമായി എടുത്തിട്ടുണ്ട്‌. എന്നാല്‍ ഒരു മാസത്തിനകം പ്രശ്‌നങ്ങള്‍ പരിഹരിച്ച്‌ കൂട്ടിയ സീറ്റുകള്‍ക്ക്‌ അംഗീകാരം നേടിയെടുക്കാന്‍ കഴിയുമെന്നാണ്‌ മെഡിക്കല്‍ വിദ്യാഭ്യാസ അധികൃതരുടെ പ്രതീക്ഷ. 

കൂട്ടിയ സീറ്റുകളുടെ അംഗീകാരം റദ്ദായിയെന്ന്‌ വാര്‍ത്ത പ്രചരിച്ചതിനെ തുടര്‍ന്ന്‌ ആലപ്പുഴ കോളേജ്‌ പ്രിന്‍സിപ്പലിനെ വിദ്യാര്‍ഥികള്‍ ഘെരാവോ ചെയ്‌തു. എന്നാല്‍ പിന്നീട്‌ വിദ്യാര്‍ഥികള്‍ കാര്യം മനസ്സിലാക്കി ഘെരാവോ നിര്‍ത്തി പിരിഞ്ഞുപോവുകയാണുണ്ടായത്‌

സുധാകരന്‌ യൂത്ത്‌ കോണ്‍ഗ്രസ്‌ നെല്ലിക്ക അയച്ചു കൊടുക്കും !!! ചികിത്സയ്ക്കുള്ള ചെലവ്‌ യൂത്ത്‌ കോണ്‍ഗ്രസ്‌ വഹിക്കും!!!


മന്ത്രി ജി സുധാകരന്‍ കേരളത്തിലെ ക്വട്ടേഷന്‍ സംഘത്തലവനെപ്പോലെ പ്രവര്‍ത്തിക്കുകയാണെന്ന്‌ യൂത്ത്കോണ്‍ഗ്രസ്‌ സംസ്ഥാനപ്രസിഡന്റ്‌ അഡ്വ. ടി സിദ്ദിഖ്‌. ഭരണതത്വങ്ങളും നിയമവ്യവസ്ഥയുമെല്ലാം പാലിക്കേണ്ട മന്ത്രി അരാജകത്വം സൃഷ്ടിക്കാന്‍ നേതൃത്വം നല്‍കുകയാണെന്ന്‌ അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി.
സെക്രട്ടറിയേറ്റില്‍ ജീവനക്കാരെ മര്‍ദ്ദിക്കാനും അമ്പലപ്പുഴയില്‍ യൂത്ത്കോണ്‍ഗ്രസ്‌-കോണ്‍ഗ്രസ്‌ ഓഫിസുകള്‍ തകര്‍ക്കാനും നിര്‍ദ്ദേശം നല്‍കിയത്‌ സുധാകരനാണെന്ന്‌ സിദ്ദിഖ്‌ ചൂണ്ടിക്കാട്ടി. സമനില തെറ്റിയ മന്ത്രി സുധാകരനെ മാനസികാരോഗ്യകേന്ദ്രത്തില്‍ കൊണ്ടുപോയി പ്രത്യേക ചികിത്സ നടത്തണം. ചികിത്സിക്കാനുള്ള ചെലവ്‌ ആവശ്യമെങ്കില്‍ യൂത്ത്കോണ്‍ഗ്രസ്‌ തരാന്‍ തയ്യാറാണെന്ന്‌ അദ്ദേഹം പറഞ്ഞു. 

യൂത്ത്കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ 14 ജില്ലാ കമ്മിറ്റികളും ഓരോ കിലോ നെല്ലിക്ക വീതം സുധാകരന്‌ അയച്ചുകൊടുക്കും. മന്ത്രി ഇത്‌ സ്വീകരിക്കണം. സുധാകരന്റെ നാക്കിനെ നിയന്ത്രിച്ചില്ലെങ്കില്‍ സെക്രട്ടറിയേറ്റില്‍ മാത്രമല്ല തെരുവുയുദ്ധം നടക്കും എന്നതിന്റെ തെളിവാണ്‌ അമ്പലപ്പുഴ സംഭവം. സുധാകരന്റെ ഓഫീസിലും ഗുണ്ടകളാണ്‌ പ്രവര്‍ത്തിക്കുന്നത്‌. സുധാകരന്റെ നിയോജകമണ്ഡലമായ അമ്പലപ്പുഴയിലെ പ്രതിനിധി എച്ച്‌ സലാമിന്റെ നേതൃത്വത്തിലാണ്‌ ഓഫീസുകള്‍ അടിച്ചുതകര്‍ത്തത്‌.കോണ്‍ഗ്രസ്‌ ഓഫിസ്‌ പ്രദേശത്തെ ഗ്രന്ഥാലയംകൂടിയാണ്‌. ഗ്രന്ഥാലയങ്ങളും ഓഫിസുകളും തകര്‍ക്കുന്നതാണോ സുധാകരന്റെ സംസ്കാരമെന്ന്‌ വ്യക്തമാക്കണം. സുധാകരന്റെ പ്രസ്താവനകള്‍ വാമൊഴിവഴക്കത്തിന്‌ നല്ല ഉദാഹരണമാണെന്നാണ്‌ കെ ഇ എന്‍ മുമ്പ്‌ പറഞ്ഞത്‌. ചിലതൊക്കെ കാണിക്കും എന്നാണ്‌ കഴിഞ്ഞ ദിവസം ജി സുധാകരന്‍ പറഞ്ഞത്‌. ഇത്‌ ഏതു വാമൊഴിവഴക്കമാണെന്ന്‌ കെ ഇ എന്‍ വ്യക്തമാക്കണമെന്ന്‌ സിദ്ദിഖ്‌ ആവശ്യപ്പെട്ടു. 

മാനനഷ്ടക്കേസില്‍ 10 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട്‌ ജി സുധാകരന്‍ തനിക്കെതിരെ വക്കീല്‍ നോട്ടീസ്‌ അയച്ചു. പത്തുപൈസയുടെ മാനവും അഭിമാനവും ജി സുധാകരനുണ്ടോ എന്ന്‌ വ്യക്തമാക്കണം. മാനനഷ്ടക്കേസ്‌ യൂത്ത്കോണ്‍ഗ്രസ്‌ കോടതിയില്‍ നേരിടും. 
സാംസ്കാരികകേരളത്തിന്‌ അപമാനമായ, സംസ്കാരം നശിച്ച ജി സുധാകരനെ മന്ത്രിസഭയില്‍നിന്നും പിന്‍വലിക്കാന്‍ സി പി എം അടിയന്തിര നടപടി സ്വീകരിക്കണം. തെറിയും അസഭ്യവും പറയുന്ന ഒരു മന്ത്രിയെ ചുമക്കാന്‍ ജനാധിപത്യകേരളത്തിന്‌ കഴിയില്ല. സുധാകരനെ നിയന്ത്രിക്കാന്‍ സി പി എമ്മിന്‌ കഴിയാത്തതിനാലാണ്‌ പിന്‍വലിക്കാന്‍ യൂത്ത്കോണ്‍ഗ്രസ്‌ ആവശ്യപ്പെടുന്നത്‌. ഓഫിസുകള്‍ തകര്‍ത്ത സി പി എം ക്രിമിനലുകളെ ഉടന്‍ അറസ്റ്റുചെയ്യണം. പ്രതികളെ സംരക്ഷിക്കാനുള്ള ശ്രമം യൂത്ത്കോണ്‍ഗ്രസ്‌ അനുവദിക്കില്ല. അറസ്റ്റുചെയ്തില്ലെങ്കില്‍ യൂത്ത്കോണ്‍ഗ്രസ്‌ ശക്തമായ പ്രക്ഷോഭത്തിന്‌ തുടക്കംകുറിക്കുമെന്നും സിദ്ദിഖ്‌ മുന്നറിയിപ്പു നല്‍കി.

Saturday 14 March 2009

CPM v/s CPI :----Clash to Fight........



PC George responds to the CPI-CPM clash
is it on right time?
view more www.varthakairali.com

Wednesday 11 March 2009

Education CD is Educated?


The ministry of education ,Kerala Govt. issued a cd with a documentary that hurts the christianism? is it a trusty thing to the government?
vote for this issue too on coming election!!!!!!!!!!!!!


News:Diocese of Pala wants the govt. to remove the CD from the list of CDs in Education packages
for more read www.varthakairali.com